Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യയെ ആദരിക്കുക

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 18, 2021, 10:14 pm IST
in Samskriti

മക്കളേ,  

ലോകത്തിലെ ഏതൊന്നിനെയും ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടും പക്വതയും അനുസരിച്ചാണ് കാണുന്നത്. ശരിയായ യോഗ്യതയുള്ള ഒരാള്‍ക്കു മാത്രമേ ഏതൊരു വസ്തുവിനെയും ശരിയായി ഉപയോഗിക്കാനും അതുകൊണ്ടുള്ള പൂര്‍ണ്ണമായ പ്രയോജനം അനുഭവിക്കാനും സാധിക്കുകയുള്ളു. മഞ്ഞപ്പിത്തം ബാധിച്ച ഒരാള്‍ക്ക് മഴവില്ലിന്റെ സൗന്ദര്യം ആസ്വദിക്കാനാവില്ല. അതുപോലെ ജലദോഷം ബാധിച്ചയാള്‍ക്ക് പൂക്കളുടെ സുഗന്ധമാസ്വദിക്കാനുമാവില്ല. ഏതു വിദ്യയെയും ശാസ്ര്തത്തെയും ശരിയായി ഗ്രഹിക്കാനും പ്രയോജനപ്പെടുത്താനും ചില അടിസ്ഥാനയോഗ്യതകള്‍ ആവശ്യമാണ്.  

യോഗ്യതയെ അടിസ്ഥാനമാക്കി ശാസ്ര്തങ്ങള്‍ വിദ്യാര്‍ത്ഥികളെ ഉത്തമാധികാരി, മധ്യമാധികാരി, കനിഷ്ഠാധികാരി എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. ഉത്തമാധികാരിക്കു വിദ്യ വളരെ എളുപ്പം ഗ്രഹിക്കുവാനും അതു പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താനും കഴിയും. ജന്മനാ സംഗീതത്തിലോ മറ്റു കലകളിലോ വാസനയുള്ളവര്‍ ചെറുപ്പത്തില്‍ തന്നെ അതില്‍ പ്രാവീണ്യം നേടുന്നത് ഇതിനുദാഹരണമാണ്. ഏറെ ശ്രദ്ധയോടെ ആത്മാര്‍ത്ഥമായി പ്രയത്‌നിച്ചാല്‍ മധ്യമാധികാരിക്കു ആ വിദ്യ സ്വാധീനമാക്കാന്‍ കഴിയും. എന്നാല്‍ കനിഷ്ഠാധികാരി വളരെയധികം പ്രയത്‌നിച്ചാലും വളരെക്കാലംകൊണ്ടു മാത്രമേ ആ വിദ്യയെ സ്വായത്തമാക്കി പ്രയോജനപ്പെടുത്താന്‍ കഴിയൂ, പ്രത്യേകിച്ചും ആദ്ധ്യാത്മികവിദ്യയെ. എന്നാല്‍ ഒട്ടും അധികാരിയല്ലാത്ത ഒരാള്‍ക്ക് വിദ്യ നേടാനുള്ള അവസരം ലഭിച്ചാലും അത് ഉചിതമായരീതിയില്‍ പ്രയോജനപ്പെടുത്തിയെന്നുവരില്ല.  ചില സാഹചര്യങ്ങളില്‍ അതു അവര്‍ക്കും സമൂഹത്തിനും ദോഷകരമായിത്തീര്‍ന്നു എന്നും വരാം. ഉദാഹരണത്തിന് അവിവേകിയും മുന്‍കോപിയുമായ ഒരാളെ ആയുധവിദ്യ അഭ്യസിപ്പിച്ചാല്‍ അതിന്റെ ഫലമെന്തായിരിക്കും.  

ഒരിക്കല്‍ ഒരു പണ്ഡിതന്‍ വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇടയ്‌ക്കുവെച്ച് അദ്ദേഹത്തെ ഒരു പുലി ആക്രമിക്കാന്‍ വന്നു. അതുകണ്ട് ഒരു കാട്ടാളന്‍ പുലിയെ ഓടിച്ചു പണ്ഡിതനെ രക്ഷിച്ചു. തന്റെ ജീവന്‍ രക്ഷിച്ചയാള്‍ക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണമെന്ന് പണ്ഡിതന്‍ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൈയില്‍ അപ്പോള്‍ പണമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന ഒരു തത്തയുണ്ട്. തത്തയ്‌ക്ക് വേദങ്ങള്‍ മുഴുവനും ഹൃദിസ്ഥമാണ്. മാത്രമല്ല, അദ്ദേഹത്തിന് തത്തയെ പ്രാണനുതുല്യം ഇഷ്ടവുമായിരുന്നു. എന്നാലും തന്നെ രക്ഷിച്ചതിനുള്ള നന്ദിസൂചകമായി പണ്ഡിതന്‍ ആ തത്തയെ കാട്ടാളനു നല്കി. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ പണ്ഡിതന്‍ തന്റെ തത്തയെ നഷ്ടമായതിനെ ഓര്‍ത്ത് വിഷമിച്ചു. ‘സകല ശാസ്ത്രങ്ങളും പഠിച്ച തത്തയെ കൊടുക്കേണ്ടിവന്നത് വലിയ കഷ്ടമായി. ഒരു കാര്യം ചെയ്യാം. ആ കാട്ടാളനു പണം കൊടുത്ത് സന്തോഷിപ്പിച്ച് തത്തയെ തിരിച്ചു വാങ്ങാം’ എന്നു ചിന്തിച്ച് അടുത്തദിവസം പണ്ഡിതന്‍ കാട്ടിലേയ്‌ക്കു തിരിച്ചുപോയി. വളരെ ശ്രമിച്ച് കാട്ടാളനെ കണ്ടുപിടിച്ച് തത്തയെക്കുറിച്ച് അന്വേഷിച്ചു. കാട്ടാളന്‍ പറഞ്ഞു, ‘അതിനു നല്ല രുചിയായിരുന്നു!’ എത്ര ശാസ്ത്രം പഠിച്ച തത്തയാണെങ്കിലും കാട്ടാളനെ സംബന്ധിച്ചിടത്തോളം അതു ഭക്ഷ്യവസ്തു മാത്രമാണ്. കാട്ടാളന് ശാസ്ത്രത്തെപ്പറ്റിയൊന്നും അറിവില്ലല്ലോ. വേണ്ടത്ര യോഗ്യതകളില്ലാത്ത ഒരാള്‍ക്ക് ശ്രേഷ്ഠമായ എന്തു ലഭിച്ചാലും ഈ കഥയിലെ കാട്ടാളനെപ്പോലെയായിരിക്കും പെരുമാറുക. പ്രയാസമുള്ള വിദ്യകള്‍ പഠിക്കാന്‍ ശ്രമിക്കരുത് എന്നല്ല ഇതിനര്‍ത്ഥം.

ഏതു വിദ്യയായാലും ശാസ്ത്രമായാലും ശരി, ആദ്യം നമ്മള്‍ അതിന്റെ മൂല്യത്തെ തിരിച്ചറിഞ്ഞിരിക്കണം. അപ്പോള്‍ മാത്രമേ നമ്മള്‍ വേണ്ടത്ര ശ്രദ്ധയും ആദരവും അതിനു കൊടുക്കുകയുള്ളു. ഏതെങ്കിലും ഒരു കാര്യം അഭ്യസിക്കാന്‍ ശ്രമിച്ചിട്ട് അതില്‍ വേണ്ടത്ര പുരോഗതി നേടാന്‍ കഴിയുന്നില്ലങ്കില്‍ പരിശ്രമം ഉപേക്ഷിക്കരുത്. ഒന്നുകൂടി ക്ഷമയോടെ, ശ്രദ്ധയോടെ, ആവശ്യമെങ്കില്‍ ദീര്‍ഘകാലം തന്നെ അഭ്യസിക്കാനുള്ള ദൃഢനിശ്ചയം എടുക്കുകയാണ് വേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
World

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.