ന്യൂദല്‍ഹി: ഇന്ത്യയുടെ വാക്സിനേഷന് വിതരണം 80 കോടി പിന്നിട്ട് പുതിയ റെക്കോഡിലേക്ക്. ജനവരി 16 ന് ആരംഭിച്ച വാക്സിനേഷന് യജ്ഞം ഇതോടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയുടെ ഈ അസാധാരണ നേട്ടത്തില്‍ എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന് ആരോഗ്യമന്ത്രി മണ്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില് മാത്രം രണ്ടരക്കോടി വാക്സിനാണ് കുത്തിവെച്ചത്. ഇതോടെ ഒരു ദിവസം 2.4 കോടി വാക്സിന് വിതരണം ചെയ്ത ചൈനയുടെ റെക്കോഡ് ഇന്ത്യ മറികടന്നു. ഇത് വാക്സിനേഷന്റെ കാര്യത്തില്‍ ലോകറെക്കോഡാണ്.
ആദ്യ 85 ദിവസങ്ങളില്‍ 10 കോടി പേര്‍ക്കും അടുത്ത 45 ദിവസങ്ങളില്‍ 20 കോടി പേര്‍ക്കും പിന്നീടുള്ള 29 ദിവസങ്ങളില്‍ 30 കോടി പേര്‍ക്കും വാക്സിന് നല്കി. അടുത്ത 24 ദിവസങ്ങളില്‍ 40 കോടിയും തൊട്ടടുത്ത 20 ദിവസങ്ങളില്‍ 50 കോടി പേര്‍ക്കും വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അടുത്ത 19 ദിവസങ്ങള്‍ കൂടി പിന്നിട്ടപ്പോള്‍ അത് 60 കോടിയിലും പിന്നീടുള്ള 13 ദിവസങ്ങളില്‍ അത് 70 കോടിയിലേക്കും ഉയര്‍ന്നു. സപ്തംബര്‍ 13ന് 75 കോടി പേര്‍ക്ക് വാക്സിന് നല്കി.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 3,40,639 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.02 ശതമാനമാണു ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.65%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,48,833 പരിശോധനകൾ നടത്തി. ആകെ 55.07 കോടിയിലേറെ (55,07,80,273) പരിശോധനകളാണ് ഇതുവരെ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: