തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ സ്കൂളുകളും തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുകൂട്ടിയ കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഹൈസ്ക്കൂള് ക്ലാസുകള്‍ തുറക്കാന്‍ സാധ്യത. നവംബര്‍ മുതല്‍ സ്കൂളുകള്‍ തുറക്കമെന്നാണ് റിപ്പോര്‍ട്ട്. തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ച സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ നാല് മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും. ഒരു ദിവസം പകുതി വീതം കുട്ടികള്‍ക്ക് മാത്രമേ ക്ലാസ്സുകള്‍ ഉണ്ടാവുകയുള്ളൂവെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു. ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചതായി ഉറപ്പാക്കും. ഇതിനായി വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: