കൊച്ചി : കോണ്‍ഗ്രസ് അധ്യക്ഷപദവി ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു. എഐസിസിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാവണമെന്ന് ശശി തരൂര്‍ എംപി. മുവാറ്റുപുഴയില്‍ ചടങ്ങലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഐഐസിസിയില്‍ അഴിച്ചുപണി വേണം. അധ്യക്ഷസ്ഥാനം ഒഴിയാന്‍ സോണിയ ഗാന്ധി പലതവണ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. അങ്ങിനെയെങ്കില്‍ പുതിയ നേതൃമാറ്റം ഉടന്‍ ഉണ്ടാകണം. അത് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും.
സോണിയ ഗാന്ധി മികച്ച നേതാവാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞശേഷം സോണിയ താത്കാലിക അധ്യക്ഷയായി ചുമചതലയേല്ക്കുകയായിരുന്നു. സ്ഥിരം അധ്യക്ഷ വേണമെന്ന ആവശ്യം നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ട്.
രാഹുല്‍ ഗാന്ധി ആ സ്ഥാനത്തേക്ക് തിരിച്ചു വരികയാണെങ്കില്‍ ഉടന്‍ ഉണ്ടാകണം. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചു വരണമെങ്കില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ അഴിച്ചുപണികള്‍ ആവശ്യമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിന്റെ പ്രസതാവനയോടെ കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉടലെടുത്തേക്കാം.
അതേസമയം പഞ്ചാബ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്കി. പിന്നാലെ അമരീന്ദര്‍ സിങ്ങിനോട് മാറി നില്ക്കാന് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമരീന്ദര്‍ മുഖ്യമന്ത്രി പദം രാജിവെയ്ക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: