മാനന്തവാടി: റോഡ് ഗതാഗതയോഗ്യമാക്കാന്‍ റീബിള്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി മുന്ന് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാകാതെ എടവക പഞ്ചായത്തിലെ പാണ്ടിക്കടവ് ചങ്ങാടക്കടവ് റോഡ്. റീബിള്‍ഡ് കേരളയില്‍ പെടുത്തിയതിനാല്‍ ത്രിതല പഞ്ചായത്തുകള്‍ക്കും ഫണ്ട് അനുവദിക്കാന്‍ കഴിയാതായതോടെ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്ക്കരമാണ്. റോഡ് ഉടനടി ഗതാഗത യോഗ്യമാക്കി കിട്ടാന്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
2018, 19 വര്‍ഷത്തെ പ്രളയം ഈ റോഡിനെ തകര്‍ത്ത് തരിപ്പണമാക്കിയതാണ്. ഇപ്പോള്‍ കാല് നടയാത്ര പോലും ഇതിലെ ദുഷ്ക്കരമാണ്. ഓട്ടോ ടാക്സി വിളിച്ചാല്‍ പോലും വരാത്ത അവസ്ഥയാണ്. മാനന്തവാടി കോഴികോട് റോഡില്‍ ഗതാഗത കുരിക്കില്‍ അകപ്പെടുമ്പോള്‍ ചങ്ങാടക്കാടവ് തോണിച്ചാല്‍ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ തിരിച്ചു വിടുന്ന പ്രധാന ലിങ്ക് റോഡു കൂടിയാണ് പാണ്ടിക്കടവ് ചങ്ങാടകടവ് റോഡ്.
ഇത്രയൊക്കെ പ്രധാന്യമുണ്ടെങ്കിലും റീബിള്‍ഡ് കേരള അധികൃതര്‍ നിര്‍മ്മാണം ആരംഭിക്കാത്തതിനാല്‍ ദുരിതം പേറുകയാണ് പ്രദേശവാസികള്‍. നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും കാലതാമസമുണ്ടായാല്‍ പ്രത്യക്ഷ സമരത്തിനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: