ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് വിജയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി പൂര്‍ണ സജ്ജമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന. തിരഞ്ഞെടുപ്പില്‍ 50 ലധികം സീറ്റുകള്‍ നേടാന്‍ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. ജനഹിതം പാര്‍ട്ടിക്കുണ്ട്. അതിനാല്‍ ബിജെപി സ്വന്തം ശക്തിയില്‍ തന്നെ പോരാടും. ആരുമായും സഖ്യമുണ്ടാക്കില്ല. അടുത്ത മുഖ്യമന്ത്രി പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും രവീന്ദര്‍ റെയ്ന പറഞ്ഞു.
കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ജനങ്ങളുടെ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണ്. സംസ്ഥാനത്തിനും അതിന്റെ നേട്ടമുണ്ടായിട്ടുണ്ട്. നസബ്കാ സാഥ്, സബ്കാ വികാസ് എന്ന മുദ്രാവാക്യത്തില്‍ ബിജെപി സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമ പദ്ധതികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും റെയ്ന പറഞ്ഞു.
പാര്‍ട്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ പര്യടനം നടത്തുകയാണ് രവീന്ദര്‍ റെയ്ന. ദോഡ ജില്ലയില്‍ തൊഴിലാളി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: