കൊല്‍ക്കത്ത: ഭബാനിപൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ബിജെപി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന്റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്റ് സജല്‍ ഘോഷ് ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
മമതയും സംഘവും സെപ്റ്റംബര്‍ 15 ന് മണ്ഡലത്തിലെ ഗുരുദ്വാര സന്ദര്‍ശിച്ചത് കൊവിഡ് മാനദണ്ഡവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും ലംഘിച്ചാണ്. ഗുരുദ്വാരയിലെ വഴിപാടുകളിലൂടെ ടിഎംസി മേധാവി വോട്ടര്‍മാര്‍ക്ക് ‘കൈക്കൂലി’ നല്‍കിയതായും പൊതുവഴിയില്‍ സമ്മേളനം നടത്തി ജനങ്ങളുടെ സഞ്ചാരത്തെ തടത്തതായും ബിജെപി ആരോപിച്ചു. ടിഎംസി സ്ഥാനാര്‍ത്ഥികള്‍ മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ പരസ്യമായി ലംഘിച്ചു. കൊടികളും വാഹനങ്ങളുമായി ധാരാളം ആളുകളുമായാണ് മമത ഗുരുദ്വാര സന്ദര്‍ശിച്ചത്. പ്രവര്‍വര്‍ത്തകര്‍ മാസ്ക് ധരിക്കാതെയും സാനിറ്റൈസറുകള്‍ ഉപയോഗിക്കാതെയുമാണ് അവിടെയെത്തിയത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബന്ധപ്പെട്ടവരും നടപടി സ്വീകരിച്ചില്ല.
മമതയുടെ നിര്‍ദ്ദേശപ്രകാരം അലിപൂര്‍, ഭബാനിപോര് പോലീസ്സ്റ്റേഷനുകളില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സജല്‍ ഘോഷ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 30 നാണ് ഉപതെരത്തെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: