കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 ാം ജന്മദിനത്തോടനുബന്ധിച്ചു ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് ഇടിയങ്ങര ഷെയ്ഖ് പള്ളിയില്‍ പച്ചപ്പട്ട് അര്‍പ്പിച്ച് അദ്ദേഹത്തിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിന്വേണ്ടി പ്രാര്‍ത്ഥിച്ചു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മുഹമ്മദ് റിഷാല്‍ എസ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍, ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കാസിം ഹാജി, ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മന്‍സൂര്‍, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.
കോഴിക്കോട്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിത്യസ്ത പരിപാടികളും ക്ഷേമ പദ്ധതികളുമാണ് നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: