കണ്ണൂര്‍: കേരളത്തില്‍ ചില മതങ്ങള്‍ മറയാക്കി തീവ്രവാദ സംഘടനകള്‍ കാമ്പസുകളിലടക്കം പ്രവര്‍ത്തിക്കുന്നുവെന്ന സിപിഎമ്മിന്റെ ഇപ്പോഴത്തെ കണ്ടെïത്തല് വൈകിയുദിച്ച വിവേകമാണെന്ന് ബിജെപി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇക്കാര്യം പറഞ്ഞപ്പോള്‍ സിപിഎം നേതൃത്വം കണ്ണടയ്ക്കുകയായിരുന്നു. വൈകിയാണെങ്കിലും സത്യം അംഗീകരിക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്.
നാര്‍കോട്ടിക്ക് ജിഹാദ് എന്ന പദപ്രയോഗത്തിന് പല മാനങ്ങളുണ്ട്. പാലാ ബിഷപ്പ് സ്വന്തം സമുദായാംഗങ്ങള്‍ക്ക് മുന്‍കരുതല്‍ എന്ന നിലയ്ക്ക് നല്കിയ ഉപദേശമാണ്. കേട്ടപാതി കേള്‍ക്കാത്തപാതി ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയവരുടെ നിലപാട് അംഗീകരിക്കാനാവില്ല. നിര്‍ബന്ധിത പരിവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെ പറഞ്ഞ സാഹചര്യത്തില്‍ അതു തടയാനുള്ള ഉത്തരവാദിത്വവും ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന് തന്നെയാണ് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: