ജിതിന് കെ ജേക്കബ്
കേരളത്തെ ഇസ്ലാമിക രാഷ്ട്രമാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുക ഇവിടുത്തെ സാധാരണക്കാരായ മുസ്ലിങ്ങളെ തന്നെ ആയിരിക്കും. ഇന്ത്യയുടെ സര്‍വ സ്വാതന്ത്ര്യവും, സുരക്ഷയും, ജനാധിപത്യവും അനുഭവിച്ച് സമാധാനത്തോടും, സ്വന്തം വിശ്വാസം മുറുകെ പിടിച്ചും ജീവിക്കാന്‍ ഇന്ന് ഇവിടുത്തെ മുസ്ലിം സമൂഹത്തിന് കഴിയുന്നു.
ഇല്ലാത്ത സംഘപരിവാര്‍ ഭീഷണി പരത്തി ഇസ്ലാമിക സമൂഹത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയാണ്. ഇല്ലാത്ത ഒന്നിനോട് യുദ്ധം ചെയ്താല്‍ എന്താകും സംഭവിക്കുക? സമയവും, ഊര്‍ജവും പോകും അത്രതന്നെ. സംഘപരിവാര്‍ കഴിഞ്ഞ 7 വര്‍ഷമായി ഇന്ത്യ ഭരിക്കുന്നു, അതിന് മുമ്പും അവര്‍ രാജ്യം ഭരിച്ചു, എന്നിട്ട് എത്ര മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പലയാനം ചെയ്യേണ്ടിവന്നു?
വിസ്മയം എന്നൊക്കെ പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ പൊലിപ്പിക്കുന്ന താലിബാന് ഭീകര ഭരണം പേടിച്ച് പലയാനം ചെയ്യുന്നത് മുസ്ലിങ്ങളാണ്. അവര്‍ അഭയം തേടുന്നതോ, സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയിലും…!
ഇസ്ലാം മത വിശ്വാസികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് അബ്ദുള്‍ കലാമിനെ പോലെ ആകാനാണ്. അല്ലാതെ ഇല്ലാത്ത സംഘപരിവാര്‍ ഭീതി അവരുടെ തലയില്‍ കുത്തി നിറയ്ക്കുക അല്ല.
പൊളിറ്റിക്കല്‍ ഇസ്ലാം ലോകത്തിന് ആപത്താണ്, അത് ജനാധിപത്യ വിരുദ്ധമാണ്, മാനവകുലത്തിനു തന്നെ ഭീഷണിയുമാണ്. അതിനെ എതിര്‍ക്കുക തന്നെ വേണം. ജനാധിപത്യ വിശ്വാസികള്‍ അത് തുടരുക തന്നെ ചെയ്യും.
ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമൊന്നും ആക്കാന്‍ കഴിയില്ല. പ്രാകൃത ഗോത്ര സംസ്കാരത്തില്‍ ജീവിക്കണോ, അതോ ഇന്ത്യയുടെ ഭരണഘടന നല്കുന്ന സ്വാതന്ത്ര്യത്തിലും, സുരക്ഷയിലും, അന്തസോടെ ജീവിക്കണോ?
ഇസ്ലാമിനെ പേരുദോഷം ഉണ്ടാക്കുന്നത് കേരളത്തിലെ മാധ്യമങ്ങളും, ഇസ്ലാമിനെ വോട്ട് ബാങ്ക് ആയി കരുതുന്ന രാഷ്ട്രീയക്കാരും, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളുമാണ്. അവര്‍ നല്കുന്ന നിരുപാധിക പിന്തുണ ഇസ്ലാമിക സമൂഹത്തിന് മുഴുവന്‍ ദോഷമായേ വരൂ.
അനാവശ്യ സംഘപരിവാര്‍ ഭയം കൊണ്ട് നഷ്ടം ഉണ്ടാകുന്നത് മുസ്ലിം സമൂഹത്തിനു മാത്രമാണ്. ഉത്തരേന്ത്യയിലൊക്കെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും ബിജെപി അനായാസം വിജയിച്ചു കയറുന്നു.
യാതൊരു വിശ്വാസ്യതയും ഇല്ലാത്ത കേരളത്തിലെ മാധ്യമങ്ങളെ വിശ്വസിച്ചു ജീവിച്ചാല്‍ നിങ്ങള്‍ക്ക് എല്ലാവരെയും ഭയമായിരിക്കും, അതുപോലെ മറ്റുള്ളവരും നിങ്ങളെ ഭയക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യും.
സോഷ്യല്‍ മീഡിയക്ക് പുറത്ത് വലിയ ഒരു ലോകമുണ്ട്. ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ, ജനാധിപത്യ വിശ്വാസികളായി, ഇന്ത്യയുടെ പാരമ്പര്യത്തിലും, സംസ്കാരത്തിലും അഭിമാനം ഉള്‍ക്കൊണ്ട് സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിങ്ങളുടെ ജീവിതത്തെ വരെ ഈ കോലാഹലങ്ങള്‍ ബാധിക്കും എന്നത് വസ്തുതയാണ്. അതുമാത്രമാണ് ആശങ്കപ്പെടുത്തുന്നത്.. അവിശ്വാസം ഒരിക്കല്‍ ഉണ്ടായാല്‍ പിന്നെ എന്നും സംശയത്തോടെ മാത്രമേ സമൂഹം നോക്കിക്കാണൂ..
ഇല്ലാത്ത സംഘപരിവാര്‍ ഭീഷണി പ്രതിരോധിക്കാന്‍ എന്ന പേരില്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെ ഫലമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധി. അതിന്റെ ആഴം വളരെ വലുതാണെന്ന് വരും കാലങ്ങളിലെ മനസിലാകൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: