കൊച്ചി: മുത്തലാഖ് നിരോധിച്ച്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുകയും, ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്ത പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് പ്രാര്‍ത്ഥനാ സംഗമം സംഘടി പ്പി ച്ച് മുസ്ലിം വനിതകള്‍. കൊ ച്ചിയിലും മല പ്പുറ ത്തുമാണ് ദുഃആ സമ്മേളനങ്ങള്‍ ചേര്‍ന്നത്.എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ദുഃആ സമ്മേളനത്തില്‍ നിരവധി പേര് പങ്കെടുത്തു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്ത്രീത്വത്തിനു യാതൊരു വിലയുമില്ലാതെ, ഗള്‍ഫിലിരുന്നു പോലും നാട്ടിലുള്ള ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുന്ന ,മുസ്ലിം രാജ്യളില്‍ പോലുമില്ലാത്ത കാര്യമാണ് നരേന്ദ്ര മോദി നിറുത്തലാക്കിയതു എന്നത് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ സ്ത്രീകള്‍ക്കു പ്രത്യേകിച്ചു മുസ്ലീം സ്ത്രീകള്‍ക്കു വലിയ പരിഗണയാണു നല്കുന്നതു എന്നു ചടങ്ങ് ഉല്‍ഘാടനം ചെയ്ത, ബ്ജെപിസംസ്ഥാന ഉപാദ്ധ്യക്ഷന്‍. എ എന്‍ രാധാകൃഷ്ണന് പറഞ്ഞു. എല്ലാ മതസ്ഥര്‍ക്കും തുല്ല്യ പരിഗണന നല്കുന്ന ഭരണമാണു നരേന്ദ്ര മോഡിയുടേത് എന്നു ന്യൂനപക്ഷ മോര്‍ച്ച ദേശിയ സെക്രട്ടറി സെയ്യത് ഇബ്രാഹീം പറഞ്ഞു. എല്ലാ മതവിശ്വാസികള്‍ക്കും സംരക്ഷണം നല്‍കുകയും എന്നാല്‍ വര്‍ഗ്ഗീയതക്കും തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടുള്ള സര്‍ക്കാരാണു നരേന്ദ്ര മോഡിയുടേതെന്നു ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, ജനറല്‍ സെക്രട്ടറി കെ.എസ്.ഷൈജു, എന്‍.എല്ജെയിംസ്, അബ്ദുല്‍ ജബ്ബാര്‍ ജോസഫ് പടമാടന്, ഡെന്നി വെളിയത്ത് എന്നിവര്‍ സംസാരിച്ചു.
ജാതിമത രാഷ്ട്രീയഭേദമന്യേ രാഷ്ട്ര െത്ത നയിക്കുന്ന നരേന്ദ്ര മോദിക്ക് നല്ല ആരോഗ്യത്തോടെ ഇനിയും മുന്നോട്ട് പോകാനാകട്ടെയെന്നും അദ്ദേഹത്തിന്റെ നേതൃത്വ ത്തില്‍ രാജ്യംകൂടുതല് സമ്പന്നമാകട്ടെയെന്നുള്ള പ്രാര്‍ത്ഥനകളോടെയായിരുന്നു മലപ്പുറ െത്ത ദു:ആ സമ്മേളനം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താര്‍ ഹാജി, വൈസ് പ്രസിഡന്റുമാരായ ഹുസൈ3 വരിക്കോട്ടില്‍, പി. സി2ീഖ്, കെ. ഷംസീര്‍ എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അജി തോമസ്, ഷാജി ജോര്‍ജ്ജ്, പോള്‍സണ്‍ കരുളായി, എം.ടി. സണ്ണി എടക്കര എന്നിവരുടെ നേതൃത്വ ത്തില്‍ നിലമ്പൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ ക്രിസ്തീയ ആചാരമനുസരിച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: