ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം പിടിച്ച സംഭവത്തിനെതിരെ കരുത്തന് നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്പിക്കണമെന്നും മോദി പറഞ്ഞു.
ചൈനയും പാകിസ്ഥാനും റഷ്യയും ഇന്ത്യയും ഉള്‍പ്പെടെ എട്ട് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രധാന ആഗോള ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമാധാനം, സുരക്ഷിതത്വം, വിശ്വാസമില്ലായ്മ എന്നിവയാണ് ഏഷ്യന്‍ മേഖലയിലെ പ്രധാന വെല്ലുവിളികള്‍. ഈ വെല്ലുവിളികളുടെ അടിസ്ഥാനകാരണം വളര്‍ന്നുവരുന്ന മതമൗലികവാദ പ്രവണതകളാണ്. ഈയിടെ അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവവികാസങ്ങള്‍ ഇക്കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമായി കാണിച്ചുതന്നു. ഇക്കാര്യത്തില്‍ എസ് സിഒ കൂടുതല്‍ ശക്തമായ നടപടികളെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതമൗലികവാദവല്‍ക്കരണവും തീവ്രവാദവും ചെറുക്കാന്‍ കൂട്ടായ ഒരു കര്‍മ്മപദ്ധതി വേണം. ഇസ്ലാമുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹിഷ്ണുതയും മൃദുവാദസമീപനവുമുള്ള സംഘടനകളും പാരമ്പര്യവുങ്ങളുമാണ് ഇന്ത്യയുള്‍പ്പെടെയുള്ള എസ് സിഒ അംഗരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്നത്. ഇത്തരം സംഘടനങ്ങളുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കണം. -പ്രധാനമന്ത്രി പറഞ്ഞു.
മധ്യേഷ്യയുമായുള്ള ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ വിശാല വിപണിയുമായി ബന്ധപ്പെടുക വഴി ഈ മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. – മോദി പറഞ്ഞു. ഇറാന് പുതിയ എസ് സിഒ അംഗരാഷ്ട്രമായി വരുന്നതിനെയും സൗദി, ഈജിപ്ത്, ഖത്തര്‍ എന്നീ പുതിയ സംഭാഷണ പങ്കാളികള്‍ വരുന്നതിനെയും സ്വാഗതം ചെയ്യുന്നതിനെയും മോദി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: