തൃശൂര്‍: ദേശീയപാത മണ്ണുത്തിയിലുണ്ടായ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൊമ്പഴ സ്വദേശി പിണക്കാട്ടില്‍ സണ്ണി (51) ആണ് മരിച്ചത്. ഓട്ടോയില്‍ പച്ചക്കറി കയറ്റി വന്നിരുന്ന ലോറിയിടിക്കുകയായിരുന്നു.
മുല്ലക്കരയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന വാണിയമ്പാറ സ്വദേശിനി ശാന്തമ്മ, മകന് അമല്‍നാഥ് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ഇരുവരും ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നേടി.
ശാന്തമ്മയുടെ ബന്ധുവീന്റെ ഗൃഹപ്രവേശന ചടങ്ങിനായി ഓട്ടോയില്‍ തൃശൂരിലേക്ക് വരികയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ലോറി ജീവനക്കാരന് തമിഴ്നാട് സ്വദേശി അറുമുഖന്റെ പേരില്‍ മണ്ണുത്തി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: