കോഴിക്കോട്: ശക്തമായ കാറ്റില്‍ പുതിയാപ്പയില്‍ മല്‍സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ മുങ്ങി. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. എട്ട് ലക്ഷം രൂപയുടെ നഷ്ടം. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.
പുതിയാപ്പ ഹാര്‍ബറില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ എലത്തൂര്‍ ഭാഗത്താണ് ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റില്‍ ബോട്ടിന്റെ പലക തകര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന വിഷ്ണു എന്ന ബോട്ടിലെ തൊഴിലാളികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കടലില്‍ അകപ്പെട്ട പുതിയാപ്പ സ്വദേശികളായ വനമാലി, പ്രശോഭ്, പ്രസാദ്, ജിജി, പ്രസൂണ്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വനമാലിയുടെ ഉടമസ്ഥതയിലുള്ള പ്രശാന്തി (മേഘ ) എന്ന ബോട്ടാണ് കടലില്‍ മുങ്ങിയത്. ഒരു മാസം മുമ്പാണ് ഇയാള്‍ പ്രമോദ് കായലകത്ത് എന്നയാളില്‍ നിന്ന് ഈ ബോട്ട് വാങ്ങിയത്. ആറ് വര്‍ഷത്തോളം പഴക്കമുള്ളതാണ് അപകടത്തില്‍പ്പെട്ട ബോട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: