കോഴിക്കോട്: ജില്ലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ വര്‍ധിച്ചു. സിറ്റി, റൂറല്‍ പരിധിയിലായി നൂറിലധികം കേസുകളാണ് അടുത്തിടെ റജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം 116 കേസുകളുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 122 ആയിരുന്നു. മറ്റ് കേസുകള്‍: ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക്. സിറ്റി: ബലാത്സംഗം-54 (61), പീഡനം-92 (126), കോഴിക്കോട് റൂറല്‍: ബലാത്സംഗം-62 (61), പീഡനം-145 (275).
അതേസമയം, അതിക്രമത്തിനെതിരെ പരാതി നല്‍കാനും കേസ് നടത്താനുമുള്ള പ്രവണ വര്‍ധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഹെല്പ് ലൈന്‍ നമ്പറുകളും സേവനങ്ങളും ലഭ്യമാണ്. ഹെല്പ് ലൈന്‍ നമ്പര്‍: 1091, വനിത ഹെല്പ് ലൈന്‍ നമ്പര്‍: 9995399953.
ലഹരി വസ്തുക്കള്‍ നല്കി ലൈംഗിക അതിക്രമം നടത്തുന്നതും ഏറി. 31 കേസുകളാണ് ഇങ്ങനെ റജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തിലും ശ്രദ്ധ വേണമെന്ന് അധികൃതര്‍ പറഞ്ഞു. രാത്രി പട്രോളിങ്ങും നഗര അതിര്‍ത്തികളില്‍ എഎന്‍പിആര്‍ (ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍) ക്യാമറകള്‍ വഴിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 2726 പോക്സോ കേസുകളാണ്. ഇതില്‍ 234 കേസുകളാണ് കോഴിക്കോട്ട് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണിനു ശേഷമാണ് കേസുകള്‍ കൂടുതലും. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എന്നതിനാല്‍ പുറത്തറിയാത്ത കേസുകള്‍ ഒരുപാടുണ്ടാവും എന്നാണു കൗണ്‍സലര്‍മാരുടെ വിലയിരുത്തല്‍. എഎന്‍പിആര്‍ ക്യാമറകള്‍ വഴി വാഹനങ്ങളെയും അതില്‍ ഉള്ളവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: