മുംബൈ: ലോകകപ്പിനു ശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ച വിരാട് കോഹ്ലിയെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ അധികാരതര്‍ക്കത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത്. 20-20 ഫോര്‍മാറ്റിലെ ക്യാപ്റ്റനാകുമെന്ന് ഉറപ്പായ രോഹിത് ശര്‍മയെ ഒതുക്കാന്‍ കോഹ്ലി ശ്രമം നടത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഹിതിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കോഹ്ലി ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രോഹിതിനെ 34 വയസായെന്നും ഇനി കൂടുതല്‍ നാള്‍ കളിക്കാനാകില്ലെന്നും ടീമിന്റെ ഭാവി കണക്കാക്കി ഏകദനിത്തില്‍ കെ.എല്‍.രാഹുലിനെയും 20-20 ഫോര്‍മാറ്റില്‍ ഋഷഭ് പന്തിനേയും വൈസ് ക്യാപ്റ്റനാക്കണമെന്ന നിര്‍ദേശമാണ് ക്ലോഹി മുന്നോട്ടു വച്ചത്. എന്നാല്‍, കോഹ്ലിയുടെ ഈ നിര്‍ദേശത്തോട് ബിസിസിഐ അനുകൂലമായി അല്ല പ്രതികരിച്ചത്.
നിലവില്‍ രവി ശാസ്ത്രിയേയും രോഹിതിനേയും എതിര്‍ഗ്രൂപ്പായി ആണ് കോഹ്ലി കണക്കാക്കുന്നത്. അതുകൊണ്ടാണ് രാജി പ്രഖ്യാപിച്ചുള്ള കുറിപ്പില്‍ ഇരുവരേയും പ്രത്യേകമായി എടുത്തു പറഞ്ഞതും. അതേസമയം, വരുന്ന 20-20 ലോകകപ്പ് ലഭിച്ചില്ലെങ്കില്‍ കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ബിസിസിഐ ആലോചിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഇതു മുന്നില്‍ കണ്ടാണ് കോഹ്ലിയുടെ മുന്‍കൂട്ടിയുള്ള രാജിപ്രഖ്യാപനം. 20-20 ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും കോഹ്ലി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: