ന്യൂദല്‍ഹി : താജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. കോവിഡിന്റെ സാഹടര്യത്തില്‍ വെര്‍ച്വലായിട്ടായിരിക്കും പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുക.
ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്. അതുകൊണ്ടു തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയിലെ നിലപാടും ശ്രദ്ധേയമാകും. അഫ്ഗാനിലെ പുതിയ താലിബാന് സര്‍ക്കാരും ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: