കാസര്‍കോഡ്: കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്നത് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മാത്രം നിലപാടല്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നാര്‍കോട്ടിക് ജിഹാദ് ഒരു ആഗോള യാഥാര്‍ഥ്യമാണ്. എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാന വരുമാനസ്രോതസ് ലഹരിവസ്തുക്കളില് നിന്നാണ്. ഖിലാഫത്ത് പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധവും ജന്മിവിരുദ്ധവുമാണെന്നാണ് ഇസ്ലാമിക സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ടവരും പലായനം ചെയ്തവരും സാധാരണക്കാരും കുടിയേറ്റക്കാരുമാണെന്നതുതന്നെ ഇത് ബ്രിട്ടീഷ് വിരുദ്ധ സമരമല്ലെന്നതിന്റെ തെളിവാണെന്നും അദേഹം വ്യക്തമാക്കി.
അതേസമയം, സമുദായത്തിലെ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ കെണിയില്‍ നിന്ന് രക്ഷിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ച് താമരശ്ശേരി അതിരൂപത കൈപ്പുസ്തകം പുറത്തിറക്കി. അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന കൈപ്പുസ്തകത്തിലാണ് ലൗ ജിഹാദിന്റെ കുരുക്കിലകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നത്. കുട്ടികള്‍ക്കുള്ള വേദപാഠ ക്ലാസിലൂടെയാണ് നാല് ഭാഗങ്ങളുള്ള കൈപ്പുസ്തകം വിതരണം ചെയ്യുന്നത്.
മൂന്നാം ഭാഗത്തിലെ മുപ്പതാം ചോദ്യമായ ‘എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം’ എന്നതില്‍ തുടങ്ങി, നാലാം ഭാഗത്തിലെ ‘പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ’, ‘പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതല്‍ എന്തെല്ലാം’ എന്നീ ഉപ തലക്കെട്ടുകള്‍ക്ക് കീഴിലാണ് ലൗ ജിഹാദിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: