ന്യൂദല്‍ഹി: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പുതിയ വിഭാഗം ‘ഹിന്ദു സ്റ്റഡീസ്’ തുടങ്ങുന്നു. സര്‍വ്വകലാശാലയിലെ ആര്‍ട്സ് വിഭാഗത്തിന്റെ കീഴില്‍, ഭാരത് അധ്യയന്‍ കേന്ദ്രത്തിലാണ് ഹിന്ദു സ്റ്റഡീസ്. ഇന്ത്യയിലെ പുരാതന യുദ്ധ തന്ത്രം, സൈന്യത്തില്‍ സ്ത്രീകള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം, വേദസാഹിത്യത്തിലെ പ്രതിരോധപഠനം എന്നിവയും പാഠ്യ പദ്ധതിയുടെ ഭാഗമാണ്.
നാലു യൂണിറ്റുകളാണ് പഠിക്കാനുള്ളത്. അതില്‍ ഒന്നാണ് പുരാതന ഇന്ത്യന്‍ യുദ്ധ തന്ത്രത്തെക്കുറിച്ചുള്ളത്. ശത്രുക്കളാര്, അവരെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങനെ, കോട്ടയും താവളങ്ങളും എങ്ങനെ നിര്‍മിച്ചിരുന്നു, യുദ്ധസമയം, യുദ്ധതന്ത്ര രൂപീകരണം, അതിന്റെ നടപ്പാക്കല്‍, വിജയം, പരാജയം എന്നിവയ്ക്കു ശേഷമുള്ള തന്ത്രങ്ങള്‍ എങ്ങനെ രൂപീകരിക്കാം തുടങ്ങിയവയെല്ലാം പഠിപ്പിക്കും. പഴയ കാലത്ത് ഇക്കാര്യങ്ങള്‍ എങ്ങനെ നിര്‍വ്വഹിച്ചുവെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കി നല്‍കുകയാണ് ലക്ഷ്യം.
ധനുര്‍വേദ സംഹിതയും നീതി പ്രകാശികയും
രണ്ടു പുസ്തകങ്ങളാണ് പഠിക്കുക, വസിഷ്ഠന്റെ ധനുര്‍വേദ സംഹിതയും വൈശമ്പായനന്റെ നീതി പ്രകാശികയും. രണ്ടും സംസ്കൃതത്തിലാണ്. ചൈനയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൂര്‍വ്വകാലത്തെ അറിവുകള്‍ സൈന്യശേഷി കൂട്ടാന്‍ ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു ശ്രമവും ഇതിലുണ്ട്. സര്‍വ്വകലാശാലയിലെ സംസ്കൃതം, പുരാതന ചരിത്രം, സംസ്കാരം, പുരാവസ്തു വകുപ്പുകള്‍ ചേര്‍ന്നാണ് കോഴ്സ് നടത്തുന്നത്.
അഹല്യാബായ് ഹോള്‍ക്കര്‍, റാണി ലക്ഷ്മി ബായ്
പുരാതന ഇന്ത്യന്‍ യുദ്ധ ചരിത്രത്തില്‍ വനിതകള്‍ക്ക് വലിയ സ്ഥാനമാണ് ഉണ്ടായിരുന്നത്. റാണി ലക്ഷ്മിബായ്, റാണി അഹല്യാബായ് ഹോള്‍ക്കര്‍ എന്നിവരെപ്പോലെ ചരിത്രത്തിന്റെ ഭാഗമായ വനിതകളുണ്ട്. ഭരണത്തിലും യുദ്ധത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍.
ആദ്യം 40 പേര്
രണ്ടു വര്‍ഷത്തെ എംഎ കോഴ്സില്‍ ആദ്യ വര്‍ഷം 40 പേര്‍ക്കാണ് പ്രവേശനം. ഒമ്പത് നിര്‍ബന്ധ വിഷയങ്ങളും ഏഴ് ഐച്ഛിക വിഷയങ്ങളുമുണ്ട്. സൈനിക ശാസ്ത്രം, തത്വചിന്ത എന്നിവയടക്കം പഠന വിഷയത്തിലുണ്ട്.
തമിഴ് പഠനത്തിന് ഭാരതി ചെയര്‍
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സുബ്രഹ്മണ്യഭാരതി ചെയറും സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തമിഴ് പഠനത്തിനാണിത്.ആര്‍ട്സ് ഫാക്കല്‍റ്റിയിലാണ് ചെയര്‍ പ്രവര്‍ത്തിക്കുക. മഹാകവിയുടെ നൂറാം ചരമവാര്ഷികത്തോടനുബന്ധിച്ചാണിത് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: