കാബൂള്‍: കാബൂളില്‍ തോക്കു ചൂണ്ടി അഫ്ഗാന് വംശജനായ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടു പോയി. കാബൂളില്‍ മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ബന്‍സുരി ലാല്‍ അരന്ദ (50) യെയാണ് തട്ടിക്കൊണ്ട് പോയതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് വ്യക്തമാക്കി.
ബന്‍സുരി ലാല്‍ അരന്ദ രാവിലെ സാധാരണ പോലെ കട തുറക്കാനെത്തിയതായിരുന്നു. കൂടെ ജീവനക്കാരനും ഉണ്ടായിരുന്നു. കടയുടെ അടുത്തുവെച്ച് രണ്ടു പേരെയും തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബന്‍സുരി ലാലിന്റെ കുടുംബം ഡല്‍ഹിയിലാണ് താമസിക്കുന്നത്.
വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചതായി പുനീത് സിങ് പറഞ്ഞു. അഫ്ഗാനിസ്താനിലെ ഹിന്ദു സിഖ് സമുദായക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കിയതായും പുനിത് സിങ് പറഞ്ഞു. ബന്‍സുരി ലാലിന്റെ ജീവനക്കാരന് ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: