ന്യൂദല്‍ഹി: ആയുര്‍വേദ ഉത്പന്നങ്ങളുടെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിലുള്ള അവയുടെ കയറ്റുമതി സാധ്യതകള്‍ അമേരിക്കന്‍ വിപണിയിലുള്‍പ്പെടെ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാനമായ മുന്നേറ്റവുമായി ആയുഷ് മന്ത്രാലയം. ഫാര്‍മക്കോപ്പിയ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ മെഡിസിന് & ഹോമിയോപ്പതിയും (പിസിഐഎം & എച്ച്) അമേരിക്കന്‍ ഹെര്‍ബല്‍ ഫാര്‍മക്കോപ്പിയയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
വിര്‍ച്വലായാണ് ആയുഷ് മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടത്. ആയുര്‍വേദ മേഖലയിലെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര മേഖലകളിലെയും മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെയും തുല്യത, ഉഭയക്ഷി പ്രയോജനം എന്നിവയുടെ അടിസ്ഥാനത്തിലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടത്.
ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി (എഎസ്യു & എച്ച്) മരുന്നുകളുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഈ സഹകരണം പ്രയോജനപ്രദമാകും. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തിന് ആവശ്യമായ മോണോഗ്രാഫുകള്‍ വികസിപ്പിക്കുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങളും കര്‍മ്മപദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ധാരണാപത്രത്തിന് കീഴില്‍, ഒരു സംയുക്ത സമിതി പ്രവര്‍ത്തിക്കുമെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു.
ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകളുടെ സുരക്ഷ സംബന്ധിച്ച് ആഗോള സമൂഹത്തില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ധാരണാപത്രത്തിനാകുമെന്ന് മന്ത്രാലയം കരുതുന്നു. ഫാര്‍മക്കോപ്പിയ കമ്മീഷന് ഫോര്‍ ഇന്ത്യന്‍ മെഡിസിന് & ഹോമിയോപ്പതിക്കും അമേരിക്കന്‍ ഹെര്‍ബല്‍ ഫാര്‍മക്കോപ്പിയയ്ക്കും ആയുര്‍വേദ ഉത്പന്നങ്ങളുടെ /മരുന്നുകളുടെയും വിപണിയായ ഹെര്‍ബല്‍ മാര്‍ക്കറ്റ് നേരിടുന്ന വിവിധ വെല്ലുവിളികള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ഫലങ്ങളിലൊന്ന്. ഈ സഹകരണത്തില്‍ നിന്ന് വികസിതമാകുന്ന ആയുര്‍വേദ മാനദണ്ഡങ്ങള്‍ യു.എസ്.എ.യിലെ സസ്യ ഔഷധ നിര്‍മ്മാതാക്കളും സ്വീകരിക്കുന്നതിന് ധാരണാപത്രം ഇടയാക്കും.
ഇത് ഒരു പ്രധാന ചുവടുവയ്പ്പായി വിലയിരുത്താവുന്നതാണ്. ഈ സഹകരണത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത ആയുര്‍വേദ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് ആയുര്‍വേദ, സിദ്ധ, യുനാനി ഉത്പന്നങ്ങളുടേയും / മരുന്നുകളുടെയും അമേരിക്കന്‍ വിപണിയിലുള്ള അംഗീകാരം പ്രോത്സാഹിപ്പിക്കും.
ആയുര്‍വേദത്തിന്റെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധങ്ങളുടെയും സസ്യ ഔഷധങ്ങളുടെയും മോണോഗ്രാഫുകള്‍ വികസിപ്പിക്കല്‍, ഉചിതമായ അംഗീകാരത്തോടെ മോണോഗ്രാഫുകള്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക ഡാറ്റ കൈമാറ്റം, പരിശീലനവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കല്‍, സംരക്ഷിത സസ്യവര്‍ഗ്ഗങ്ങള്‍ (ഹെര്‍ബേറിയം സ്പെസിമെന്‍സ്), ബൊട്ടാണിക്കല്‍ റഫറന്‍സ് സാമ്പിളുകള്‍, ഫൈറ്റോകെമിക്കല്‍ റഫറന്‍സ് മാനദണ്ഡങ്ങള്‍ തുടങ്ങിയവയും ധാരണാപത്രത്തിന്റെ ഭാഗമാണ്. ആയുര്‍വേദ ഉത്പന്നങ്ങളുടെയും മറ്റ് പരമ്പരാഗത ഇന്ത്യന്‍ ഔഷധ ഉത്പന്നങ്ങളുടെയും / മരുന്നുകളുടെയും സസ്യ ഔഷധ ഉല്പന്നങ്ങളുടെയും ഡിജിറ്റല്‍ ഡാറ്റാബേസ് വികസിപ്പിക്കുന്നതിനും, ആയുര്‍വേദത്തിലും മറ്റ് ഇന്ത്യന്‍ പരമ്പരാഗത വൈദ്യത്തിലും ഉപയോഗിക്കുന്ന മരുന്നുകളുടെയും /ഉല്പന്നങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള സഹകരണത്തിന്റെ കൂടുതല്‍ മേഖലകള്‍ തിരിച്ചറിയുന്നതിനും ധാരണാപത്രം വഴിയൊരുക്കും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഈ ധാരണാപത്രം ആയുര്‍വേദത്തിന്റെയും മറ്റ് ഇന്ത്യന്‍ പരമ്പരാഗത ഔഷധ ഉല്പന്നങ്ങളുടെയും ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയം സ്വീകരിച്ചു പോരുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടുന്നതിനുള്ള സമയബന്ധിതമായ നടപടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: