ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ തന്നെ അട്ടിമറി. കരുത്തരായ എഫ് സി ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തോറ്റു.
ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്സലോണയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.
ഗ്രൂപ്പ് ഇയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സയെ തകര്‍ത്തത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവെന്‍ഡോവ്സ്കി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ തോമസ് മുള്ളറും ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് എഫില്‍ സ്വിസ് ക്ലബ്ബ് യങ് ബോയ്സിനോടാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.
13ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. രണ്ടാം പകുതിയില്‍ 66ാം മിനിട്ടില്‍ മൗമി എന്‍ഗാമെല്യുവിലൂടെ യങ്ബോയ്സ് സമനില ഗോള്‍ കണ്ടെത്തി. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തിയോസണ്‍ സിയേബച്യു യങ്ബേയ്സിനായി വിജയ ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: