തിരുവനന്തപുരം:ബഹിരാകാശ രംഗത്ത് അക്കാദമിക്ക് – വ്യവസായ സഹകരണം ശക്തമാക്കണമെന്ന് ബഹിരാകാശ കമ്മീഷനംഗവും, ഐ എസ് ആര് ഒ മുന്‍ ചെയര്‍മാനുമായ ഡോ. എ. എസ്സ്. കിരണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ‘ബഹിരാകാശം ഭൂമിക്ക്’ എന്നതിന് പകരം ‘ബഹിരാകാശം ബഹിരാകാശ ത്തിന്’ എന്ന തരത്തില്‍ മുദ്രാവാക്യം മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പതിനഞ്ചാം സ്ഥാപക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡോ. എ പി. ജെ. അബ്ദുല്‍ കലാം പ്രഭാഷണം നടത്തുകയായിരുന്നു ഡോ. കിരണ്‍ കുമാര്‍. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ നേട്ടത്തിനായി മികച്ച അക്കാഡമിക് സ്ഥാപനങ്ങളിലെ ബൗദ്ധിക സ്രോതസ്സുപയോഗിച്ച് ഹ്രസ്വകാല, ദീര്‍ഘ കാല, പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ചു ഐ.ഐ.എസ്.ടി – ഐ എസ്.ആര്.ഒ ആശയവിനിമയ സമ്മേളനം, സ്കൂള്‍ കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍, പൂര്‍വവിദ്യാര്‍ഥി സംഗമം, ഹിന്ദി ദിനാഘോഷം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ചാന്‍സലര്‍ ഡോ.ബി.എന്‍.സുരേഷ് സമാപന സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: