വിദേശഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിനുശേഷം, ഭാരതം മറ്റൊരു സ്വാതന്ത്ര്യത്തിനായി അന്വേഷണം തുടരുകയാണ്. ഇത്തവണ അദൃശ്യനായ എതിരാളിയില്‍ നിന്നാണ് രാജ്യം സ്വാതന്ത്ര്യം തേടുന്നത്, കൊവിഡ് കഴിഞ്ഞ 20 മാസമായി രാജ്യത്തു കെടുതികള്‍ വിതയ്ക്കുന്നു. ഈ വൈറസിനെ, പരിശോധന, ചികിത്സ , പ്രതിരോധകുത്തിവെപ്പ്, കൊവിഡ് മാനദണ്ഡങ്ങള്‍, പാലിച്ചുകൊണ്ടുള്ള ബഹുജനപങ്കാളിത്തം എന്നിവയിലൂടെ പ്രതിരോധിക്കാന്‍ കഴിയും.
എന്നാല്‍, അതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍, അതിനെതിരായ ശാശ്വത പ്രതിരോധശേഷി നമുക്ക് ആവശ്യമാണ്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും ഏജന്‍സികളും റെക്കോര്‍ഡ് കാലയളവിനുള്ളില്‍ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് വികസിപ്പിക്കുന്നതിനായി ഭൗതികവും സാങ്കേതികവുമായ എല്ലാ അതിരുകളും മറികടന്നു പ്രവര്‍ത്തിച്ചു. ഭാരതത്തില്‍ നിര്‍മിച്ച രണ്ട് കൊവിഡ്-19 വാക്സിനുകള്‍ അവതരിപ്പിച്ചുകൊണ്ട്, 2021 ജനുവരി 16ന്, പ്രധാനമന്ത്രി മുതിര്‍ന്നവര്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ് പരിപാടിക്കു തുടക്കം കുറിച്ചു. കൊവിഡ് -19 വാക്സിനുകള്‍ ആഗോളതലത്തില്‍ പുറത്തിറക്കി ആഴ്ചകള്‍ക്കുള്ളില്‍തന്നെ ഭാരതത്തില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ പുറത്തിറക്കാനായത് ഭാരതത്തിന്റെ പൊതുജനാരോഗ്യ ചരിത്രത്തിലെ ആവേശകരമായ ഒരു കാലഘട്ടത്തിന്റെ തുടക്കമാണ്.
ഒരുപക്ഷേ, കൊവിഡ് പ്രതിസന്ധിക്കിടയിലെ ചുരുക്കം ചില നല്ലവശങ്ങളില്‍ ഒന്നാണിത്. ആരോഗ്യസംരക്ഷണത്തിനായി മിഷന് മോഡില്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനുള്ള അപൂര്‍വ അവസരമാണു നമുക്കു ലഭിച്ചത്; അത് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന തരത്തില്‍ ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധികളെ നേരിടാന്‍ കൂടുതല്‍ കരുത്ത് പകരും.
കൊവിഡ് ബാധ സ്ഥിരീകരിച്ച 2020 മാര്‍ച്ച് മുതല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍, ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി രാജ്യം അതിന്റെ വിഭവങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. വാക്സിന് ഗവേഷണത്തിനും വികസനത്തിനുമുള്ള സംരംഭക ആവാസവ്യവസ്ഥയോടൊപ്പം, രോഗനിര്‍ണയത്തിനായുള്ള പുതിയ മാര്‍ഗങ്ങളും ചികിത്സാ രീതികളും വികസിപ്പിച്ചെടുത്തു. പുതിയ വാക്സിന് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും, ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ബയോടെക് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക-സാങ്കേതിക സഹായം നല്കാന് ‘മിഷന് കൊവിഡ് സുരക്ഷ’ പ്രത്യേകവും ഊര്‍ജസ്വലവുമായ ശ്രമങ്ങള്‍ ആരംഭിച്ചു.
അതിന്റെ ഫലമായി, ഒരു വര്‍ഷത്തിനുള്ളില്‍, വാക്സിനുകള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും അംഗീകരിക്കുകയും രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ്പ് പരിപാടി നടപ്പിലാക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ മാസ്കുകള്‍, പിപിഇ കിറ്റുകള്‍, പരിശോധനാ ഉപകരണങ്ങള്‍ മുതലായവയുടെ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തമായി. കൊവിഡ്-19നെതിരായ നമ്മുടെ പോരാട്ടത്തില്‍ ഇവയെല്ലാം നിര്‍ണായകമായി.
പ്രതിരോധകുത്തിവയ്പിന്റെ വേഗം വര്‍ധിപ്പിക്കുന്നതിന്,ഭാരതത്തിലുടനീളമുള്ള പൊതുജനാരോഗ്യകേന്ദ്രങ്ങളില്‍ അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും പ്രതിരോധകുത്തിവയ്പ് സൗജന്യ മാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം, പൊതുജനാരോഗ്യ സംരക്ഷണത്തിനുള്ള ഉയര്‍ന്നനിലയിലുള്ള ശക്തമായ രാഷ്ട്രീയപ്രതിബദ്ധതയാണ് പ്രകടമാക്കുന്നത്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ, ഭാരതത്തിന് 750 ദശലക്ഷത്തിലധികം ഡോസ് കൊവിഡ്-19 വാക്സിനുകള്‍ നല്‍കാനായി എന്നതു ശ്രദ്ധേയമാണ്. ആഗോളതലത്തില്‍തന്നെ ഏറ്റവും കൂടുതലാണിത്. നിലവില്‍ ഒരുദിവസം 1.1 ദശലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കു കൊവിഡ് വാക്സിന് നല്കുന്നു. ജനങ്ങളുടെ പൂര്‍ണമനസ്സോടെയുള്ള പങ്കാളിത്തമാണ് പ്രതിരോധകുത്തിവയ്പു പരിപാടിയെ ഇത്ര വലിയ വിജയമാക്കിയത്.
ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പു നല്കാന് ലക്ഷ്യമിട്ടുള്ള കൊവിഡ്-19 പ്രതിരോധ കുത്തിവയ്പു പരിപാടി, നമ്മുടെ പൊതുവായ പ്രതിരോധ കുത്തിവയ്പു പരിപാടിയും മറ്റ് ആരോഗ്യപ്രവര്‍ത്തന ങ്ങളും കൂടുതല്‍ പരിഷ്കരിക്കുന്നതിനു വിലപ്പെട്ട പാഠങ്ങള്‍ നല്കുന്നു. നമ്മുടെ പൗരന്മാര്ക്കു പ്രാഥമികാരോഗ്യ പരിപാലനം, പോഷകാഹാരം, വെള്ളം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ഫലപ്രദമായ പ്രവേശനമാര്‍ഗമായി ഇത് മാറി. രാജ്യത്തുടനീളമുള്ള നമ്മുടെ ആരോഗ്യപരിരക്ഷാസൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വര്‍ധന ഏവര്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ, തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നമ്മെ സഹായിക്കും.
75-ാം വര്‍ഷത്തെ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന് ഉചിതമായ ആദരമര്‍പ്പിക്കുകയാണ് രാജ്യം. 75 കോടി കൊവിഡ്-19 വാക്സിന് ഡോസുകള്‍ നല്‍കുകയെന്ന സുപ്രധാന നേട്ടമാണ് രാജ്യം കൈവരിച്ചത്. നമ്മുടെ ആരോഗ്യ സംരക്ഷണ- മുന്‍നിര പ്രവര്‍ത്തകര്‍ ഏറെ പ്രതിബദ്ധതയോടെയും അര്പ്പണബോധത്തോടെയുമാ ണ് ഇതിന് വേണ്ടണ്ടിപ്രവര്ത്തിച്ചത്.
മുതിര്‍ന്നവര്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടി ആത്മനിര്‍ഭരതയിലേക്കുള്ള ഭാരതത്തിന്റെ ദൃഢനിശ്ചയത്തെ കരുത്തുറ്റതാക്കുന്നു. ആത്മനിര്‍ഭരത അവശ്യ സാങ്കേതികവിദ്യയ്ക്കുള്ള പരസ്പര സഹകരണങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും വിവിധ മേഖലകളിലും രാജ്യങ്ങളിലും അത്യന്താപേക്ഷിതമായ പരസ്പരാശ്രിതത്വത്തെ പ്രയോജനപ്പെടുത്തുകയും വേണം. വാക്സിന് ഗവേഷണവും വികസനവും നിര്‍മ്മാണവും റോക്കറ്റ് വിദ്യ, ആണവ പദ്ധതി എന്നിവയ്ക്കു സമാനമാണ്. നിരവധി ശാസ്ത്രീയ, നിര്‍മ്മാണ, സാങ്കേതിക, ഗുണനിലവാര ഉറപ്പുപ്രക്രിയകള് ഇതില്‍ ഉള്‍പ്പെടുന്നു.
അതിനാല്‍ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വാക്സിന് സംരംഭത്തെയും ആഭ്യന്തര ഉല്‍പ്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇത് സംഭവിക്കുന്നതിന്, ഗവേഷണത്തിലും വികസനത്തിലും സുസ്ഥിരവും തന്ത്രപരവുമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ലക്ഷ്യം നേടുന്നതിനും നിലനിര്‍ത്തുന്നതിനും സഹകരണവും നയപിന്തുണയും സാധ്യമാക്കുകയും ചെയ്യുന്നു.
വിപ്ലവകരമായ വാക്സിന് പരിപാടിയും കൊവിഡ് -19നായുള്ള രോഗ നിരീക്ഷണ നടപടികളും ഭാരതത്തിന്റെ പ്രതിരോധ കുത്തിവയ്പു പദ്ധതിയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വാധീനിക്കും. ദുര്‍ബലമായ ജീവിതാവസ്ഥകള്‍ കണ്ടറിയാനും ആരോഗ്യ പരിരക്ഷയില്‍ അടിയന്തിര ശ്രദ്ധ നല്‍കാനും ഈ മഹാമാരി നമ്മെ പ്രേരിപ്പിച്ചു.
കാത്തിരിപ്പിനും പരീക്ഷണങ്ങള്‍ക്കുമായി പാഴാക്കാന്‍ ഇനി അധികം സമയമില്ലെന്നും നമ്മുടെ ആരോഗ്യ പരിപാലന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചെറുചുവടുകള്‍ വയ്ക്കാനും ഇതു നമ്മെ പഠിപ്പിച്ചു. വലിയ കുതിച്ചുചാട്ടത്തിനുള്ള സമയം വന്നകഴിഞ്ഞു- അതിനായി രാജ്യം സജ്ജമാണ്.
മന്‍സൂഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യ മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: