കോട്ടയം: കേരള കോണ്‍ഗ്രസ്സിന്റെ സ്വാധീനം കൊണ്ടാണ് പല സീറ്റുകളിലും സിപിഎം ജയിച്ചത്. സിപിഐ അടുത്തിടെ പുറത്തിറക്കിയ അവലോകന റിപ്പോര്‍ട്ടിനെ തള്ളി കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പാലായിലും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ മുന്നണിക്ക് ഉത്തരവാദിത്വമില്ലെന്നത് തെറ്റാണെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു.
ഉറപ്പുള്ള വോട്ടുകളില്‍ പലതും ബൂത്തില്‍ എത്തിയില്ല. വോട്ടുകള്‍ പലതും ചോര്‍ന്നെന്നും പ്രചാരണത്തില്‍ വീഴ്ചയുണ്ടായെന്നും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കഴിഞ്ഞദിവസം സിപിഐ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ഇപപോള്‍ കേരള കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ ബാലിശമായ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണ ഇടത് മുനന്ണിക്ക് പല സീറ്റുകളും നേടുന്നതിന് സഹായകമായി. ജയിക്കുന്ന സീറ്റുകളിലെ ക്രെഡിറ്റ് തട്ടിയെടുത്തശേഷം പരാജയപ്പെട്ടവയുടെ ഉത്തരവാദിത്തം വ്യക്തികളുടെ തലയില്‍ കെട്ടിവെയ്ക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇടത് മുന്നണി വീണ്ടും അധികാരത്തില്‍ എത്തുന്നതിന് കേരള കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് മുന്നണിയിലുള്ളപ്പോള്‍ സ്ഥാനം നഷ്ടമാകുന്ന ഭയം സിപിഐയ്ക്കുണ്ടെന്നും കുറ്റപ്പെടുത്തി.
അതേസമയം യുഡിഎഫില്‍ ഉള്ള കാലത്ത് ഉണ്ടായിരുന്നത് പോലെയാണ് ഇടത് മുന്നണിയില്‍ എത്തിയിട്ടും സിപിഐക്ക് കേരള കോണ്‍ഗ്രസിനോടുള്ള സമീപനമെന്ന് സ്റ്റീഫന്‍ ജോര്‍ജ്. ജോസ് കെ. മാണി ജനകീയത തെളിയിച്ചിട്ടുള്ള നേതാവാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വോട്ട് ഇരട്ടി ആവുകയാണ് ചെയ്തത്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം എന്തെന്നറിയണമെങ്കില്‍ വാഴൂര്‍ സോമന് എംഎല്‍എയോട് ചോദിച്ചാല്‍ മതിയെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: