കൊൽക്കത്ത: ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മമതാ ബാനര്‍ജിയ്ക്ക് യോഗ്യതയില്ലെന്ന് ബിജെപി. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ മമത സ്വന്തം കേസുകളെ സംബന്ധിച്ച് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്തിയിട്ടില്ലെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി ഭവാനിപ്പൂര്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്കി.
മമതയ്ക്കെതിരെ അഞ്ചു കേസുകൾ നിലവിലുണ്ട്. പരിഗണനയിലിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചുള്ള വസ്തതുകള്‍ മമത നാമനിര്‍ദേശപത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല. കേസുകളുടെ പൂർണ്ണവിവരം നാമനിർദ്ദേശ പത്രികകയ്ക്കൊപ്പം കൊടുക്കണമെന്ന ചട്ടമാണ് മമത ലംഘിച്ചിരിക്കുന്നത്. നാമനിർദ്ദേശപത്രികാ സമർപ്പണ സമയത്തെ ഈ തെറ്റുകളാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. അസമില്‍ മമതാ ബാനര്‍ജിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഗീത നഗര്‍, പാന്‍ ബസാര്‍, ജഗിറോഡ്, നോര്‍ത്ത് ലക്കിംപൂര്‍, ഉദ്ദാര്ബോണ്ട് എന്നിവിടങ്ങളിലാണ് മമതയ്ക്കെതിരായ ക്രിമനല്‍ കേസുകള്‍ നിലനില്‍ക്കുന്നത്. അതേ സമയം കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പരാതി എത്തിയില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്.
പ്രിയങ്ക ടിബ്രേവാളിന്റെ ഇലക്ഷൻ ഏജന്റുകൂടിയായ ബി.ജെ.പി നേതാവ് സജൽ ഘോഷാണ് ബിജെപിക്ക് വേണ്ടി പരാതി നൽകിയത്. പരാതിക്കൊപ്പം കേസുകളുടെ വിവരങ്ങളും അതാത് സമയത്തെ പത്രവാർത്തകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേസുകളുടെ വിവരം മമത മറച്ചുവെച്ചുവെന്ന് സ്ഥാനാര്‍ത്ഥി പ്രിയങ്ക ടിബ്രേവാളും പറഞ്ഞു.
മമതയ്ക്കെതിരെ ഭവാനിപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രമുഖ അഭിഭാഷക കൂടിയായ പ്രിയങ്ക ടിബ്രേവാളാണ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കൂടുംബങ്ങള്‍ക്ക് നേരെ തൃണമൂല്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മമതയുടെ സര്‍ക്കാരിനെതിരെ പൊതുതാല്പര്യഹര്ജി നല്കി ബിജെപിക്ക് അനുകൂല വിധി നേടിക്കൊടുത്ത അഭിഭാഷക കൂടിയാണ് 40 കാരിയായ പ്രിയങ്ക ടിബ്രെവാള്‍. ഈ കേസില്‍ കല്‍ക്കത്ത ഹൈക്കോടതി സിബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത് പ്രിയങ്കയുടെ കോടതിയിലെ പ്രകടനത്തിന്റെ ഫലമായാണ്. തൃണമൂല്‍ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി കുടുംബങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തിയ അഴിഞ്ഞാട്ടമാണ് പ്രിയങ്ക ടിബ്രെവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: