തിരുവനന്തപുരം : ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലുണ്ടായ എതിര്‍പ്പില്‍ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ സിപി എമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കുന്നതായി വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെ എകെജി സെന്ററിലെത്തി സിപിഎം അംഗത്വം സ്വീകരിക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് കെ..സുധാകരനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ ശേഷമായിരുന്നു അനില്‍ കുമാറിന്റെ രാജി പ്രഖ്യാപനം. എകെജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചു. ചുമന്ന് ഷാള്‍ അണിയച്ചായിരുന്നു സ്വീകരിച്ചത്.
കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടലാണെന്നും പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു. അനില്‍കുമാറിന് നല്‍കേണ്ട പദവിയില്‍ സിപിഎം പിന്നീട് തീരുമാനമെടുക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന് പിള്ള, എം.എ. ബേബി തുടങ്ങി മുതിര്‍ന്ന നേതാക്കളും അനില്‍കുമാറിനെ സ്വീകരിക്കാന്‍ എകെജി സെന്ററില്‍ എത്തിയിരുന്നു.
നേരത്തെ കെപിസിസി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി എമ്മില്‍ ചേര്‍ന്നിരുന്നു. ഇന്ന് അനില്‍കുമാറിനൊപ്പം എകെജി സെന്ററിലേക്ക് പോകാന്‍ പ്രശാന്തും ഉണ്ടായിരുന്നു.
പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അനില്‍ കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി അനിലിനെ സസ്പെന്‍ഡ് ചെയ്യുകയും വിശദീകരണവും തേടി. ഇതിന് അനില്‍കുമാര്‍ മറുപടി നല്‍കിയെങ്കിലും നേതൃത്വം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രാജി.
കോണ്‍ഗ്രസിന്റെ നേതാക്കളായ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും പരസ്യമായി തെറി വിളിക്കുന്ന ഒരാളെ കെഎസ് ബ്രിഗേഡെന്ന് ആദരിക്കുന്ന ആളാണ് കെ സുധാകരന്. അത്തരമൊരാള്‍ക്ക് തന്നോട് അച്ചടക്കത്തേക്കുറിച്ച് പറയന് എന്ത് യോഗ്യതയാണെന്നും രാജി പ്രഖ്യാപന വേളയില്‍ അനില്‍ കുമാര്‍ ചോദിച്ചു. കൂലിക്ക് ആളെ വച്ച് മാന്യമാരെ അപമാനിക്കാന്‍ നേതൃത്വം നല്കുന്ന വ്യക്തിയാണ് കെ സുധാകരന്. താലിബാന് തീവ്രവാദികള്‍ അഫ്ഗാന് പിടിച്ചെടുത്തത് പോലെയാണ് സുധാകരന് കെപിസിസി പിടിച്ചെടുത്തതെന്നും അനില്‍ കുമാര്‍ വിമര്‍ശിച്ചു.
അതേസമയം അനില്‍കുമാറിന് നിരാശാ ബോധമെന്നും ഗുരുതരമായ അച്ചടക്കലംഘനമാണ് ഉണ്ടായതെന്നും കെ. സുധാകരന് മറുപടി നല്കി. അനില്‍കുമാര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ല. നിരുത്തരവാദപരമായ മറുപടിയാണ് നല്‍കിയത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: