ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വനാവകാശ നിയമം നടപ്പാക്കിയത് ചരിത്രപരമായ കാര്യമാണെന്ന് ജമ്മു കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. ജമ്മു കാശ്മീരില്‍ പട്ടികവര്‍ഗക്കാരും മറ്റ് പരമ്പരാഗത വനവാസികള്‍ക്കുമുള്ള നിയമം (അവകാശങ്ങള്‍ തിരിച്ചറിയല്‍ നിയമം) നടപ്പാക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭരണ പ്രദേശത്ത് നിയമം നടപ്പാക്കുന്നത് സാധ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു. ഈ നടപടി ഇവിടുത്തെ പാവപ്പെട്ട ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ശാക്തീകരണത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കും.
ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഭരണകൂടം വിവിധ തലങ്ങളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജ്ജര്ബക്കര്വാള്, ഗാഡിസിപ്പി സമുദായങ്ങളുടെ ഗുണഭോക്താക്കള്‍ക്ക് വ്യക്തിഗതവും കമ്മ്യൂണിറ്റി റൈറ്റ് സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: