മലപ്പുറം : പന്തീരങ്കാവ് യുഎപിഎ കേസിലെ മൂന്നാം പ്രതി ഉസ്മാന് അറസ്റ്റില്‍. പന്തീരങ്കാവ് കേസില്‍ അലനും താഹക്കും ലഘുലേഖ വിതരണം ചെയ്തത് ഉസ്മാനാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ ഇരുവരും അറസ്റ്റിലായതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു.
ഉസ്മാനായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാള്‍ മലപ്പുറം പട്ടിക്കാടുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അരിക്കോട് പോലീസ് ക്യാംപില്‍ ഉസ്മാനെ ചോദ്യം ചെയ്യുകയാണ്.
പാണ്ടിക്കാട് ഈസ്റ്റ് ചെമ്പ്രശ്ശേരി സ്വദേശിയാണ് ഉസ്മാന്. വയനാട് പോലീസുമായുള്ള വെടിവെപ്പില്‍ മരിച്ച സി.പി. ജലീലിന്റെ സഹോദരന് കൂടിയായിരുന്നു. 2016ലും മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉസ്മാന് അറസ്റ്റിലായിരുന്നു. അന്ന് കാളികാവിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഉസ്മാനെ പൊലീസ് പിടികൂടിയത്. പിന്നീട് ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഉസ്മാന് മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നുപന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന് ശുഐബും അറസ്റ്റിലായത് ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുമ്പോയായിരുന്നു. തുടര്‍ന്ന് ഉസ്മാന് ഓടിരക്ഷപ്പെടുകയായിരുന്നു. അഞ്ചോളം യുഎപിഎ കേസില്‍ പ്രതിയാണ് ഇയാള്‍.
കേരളത്തിലെ മാവോയിസ്റ്റ് കേസുകളില്‍ വലിയ തെളിവുകള്‍ ഉസ്മാന്റെ അറസ്റ്റോടെയഉണ്ടാകുമെന്ന് അന്വേണ സംഘം പ്രതീക്ഷിക്കുന്നത്. ന്തീരങ്കാവ് കേസില്‍ അലന് ശുഐബ് ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും താഹ ഫസല്‍ ഇപ്പോഴും ജയിലിലാണ്.
നേരത്തെ കേരളത്തിലും തമിഴ്നാട്ടിലുമായി അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനും മാവേയിസ്റ്റുകളും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. കൂടാതെ മാവോയിസ്റ്റുകള്‍ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാന് പങ്കെടുത്തിരുന്നതായും പോലീസ് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: