കോഴിക്കോട് : മിഠായിത്തെരുവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പലതും അനധികൃതം. നിയമം ലംഘിച്ച് ഇടനാഴികളില്‍ വരെ നടത്തുന്ന വ്യാപാരങ്ങള്‍ അവസാനിപ്പിക്കണെമെന്ന് അഗ്നിശമന സേന. മിഠായിത്തെരുവിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് അഗ്നിശമന സേന സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മിഠായിത്തെരുവിലെ നിര്‍മാണങ്ങളില്‍ പലതും അനധികൃതമാണ്. അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലത്തേക്ക് വാഹനങ്ങളുമായി വരാന്‍ സൗകര്യമില്ല. സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. തീപിടുത്തം നടന്ന സ്ഥലത്തേക്ക് വെള്ളമെത്തിക്കാന്‍ ഹൈഡ്രന്റ് സംവിധാനമില്ല. റിലേ സിസ്റ്റം ആയാണ് ഇത്തവണ വെള്ളം നിറച്ച് തീകെടുത്തിയത്.
നിയമം ലംഘിച്ച് നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിക്കരുത്. മാനാഞ്ചിറയില്‍ നിന്നും ഫയര്‍ഫോഴ്സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈന്‍ മിഠായി തെരുവിലേക്ക് സ്ഥാപിക്കണം. തീ അണയ്ക്കാനുള്ള ഫയര്‍ എക്സിറ്റിഗ്യൂഷര്‍ കൂടുതല്‍ കടകളില്‍ സ്ഥാപിക്കണമെന്നും അഗ്നിശമന സേനയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: