തിരുവനന്തപുരം: അച്ചടക്ക നടപടി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് കെ.പി. അനില്‍ കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെയ്ക്കാനൊരുങ്ങുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് അനിലിനെ സസ്പെന്‍ഡ് ചെയ്യുകയും കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
തുടര്‍ന്ന് വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് അത് തൃപ്തികരമായില്ല. സസ്പെന്‍ഷനും പിന്‍വലിച്ചില്ല. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് അനില്‍ ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനഃപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനില്‍ കുമാറിന്റെ പ്രസ്താവന.
ഇതിനെ തുടര്‍ന്ന് കെപിസിസി അനിലിനെ സസ്പെന്‍ഡ് ചെയ്യുകയും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയുമായിരുന്നു. എന്നാല്‍ വിശദീകരണം നല്‍കിയിട്ടും അച്ചടക്ക നടപടി പിന്വലിച്ചില്ലെന്നതില് പ്രതിഷേധിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: