മഹാഭാരതത്തിലും ഹരിവംശ പുരാണത്തിലും പരാമര്‍ശിക്കുന്ന പര്‍വതമാണ് രേവതകം. ഗുജറാത്തില്‍ ജുനഗഡിനടുത്തുള്ള ഗിര്‍നാര്‍ പര്‍വതമാണ് രേവതകം എന്ന് ചരിത്രകാരന്മാര് പറയുന്നു. അര്ജുനന് സുഭദ്രയെ അപഹരിച്ചതും ഇവിടെ വച്ചാണ്. ദ്വാരകയും ഗിരിനാറിന് സമീപമാണുള്ളത്.
ബര്‍സാന: മഥുരയില്‍ രാധാകൃഷ്ണ പ്രണയത്തിന്റെ മധുര സ്മൃതികള്‍ പേറുന്നയിടം ബര്‍സാന. രാധയുടെ മനം കവരാന്‍ മയിലായി വേഷം മാറി കൃഷ്ണന് നടനമാടിയത് ബര്സാനയിലത്രേ. രാധയുടെ പേരിലുള്ള ഏകക്ഷേത്രവും ഇവിടെയാണ്. രാധാറാണി ശ്രീജി ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. ഹോളിയുടെ ഭാഗമായി ക്ഷേത്രത്തില്‍ നടക്കുന്ന ‘ലാത്ത്മാര്‍’ ആഘോഷം പ്രസിദ്ധമാണ്.
അംഗദേശം: ഉത്തര്‍പ്രദേശിലെ മാലിനി നഗരിയുടെ പൗരാണിക നാമമാണ് അംഗദേശം. കര്‍ണനായിരുന്നു അംഗദേശത്തിന്റെ രാജാവ്. ശക്തിപീഠങ്ങളിലൊന്നായി കരുതുന്ന ഖൈരഭവാനി ക്ഷേത്രം ഇവിടെയാണ്.
കര്‍ണ തടാകം: ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് പ്രസിദ്ധമായ കര്ണതടാകമുള്ളത്. ഈ തടാകത്തിനരികെ വച്ചാണ് കര്ണന് തന്റെ കവചകുണ്ഡലങ്ങള്‍ ഇന്ദ്രനു നല്‍കിയത്.
വ്യാസ ഗുഹ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പുരാണ പ്രസിദ്ധമായ വ്യാസഗുഹയുള്ളത്. ഗണേശ ഭഗവാന്റെ സഹായത്തോടെ വ്യാസന് മഹാഭാരതം രചിച്ചത് ഇവിടെ വച്ചാണ്.
മാദ്രദേശം: വടക്കു കിഴക്കന്‍ ഇറാന് മുതല്‍ പഞ്ചാബ്, ഹരിയാന വരെ വ്യാപിച്ചിരുന്ന പ്രദേശമാണ് മഹാഭാരതത്തിലെ മാദ്ര ദേശം. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലായിരുന്നു മാദ്രദേശത്തിന്റെ തലസ്ഥാനമെന്ന് ചരിത്രകാരന്മാര് പറയുന്നു. ഇവിടുത്തെ രാജാവായിരുന്ന ശല്യരുടെ സഹോദരിയായിരുന്നു പാണ്ഡുപത്നി മാദ്രി.
ദ്വാരക: ഗുജറാത്തിലെ പടിഞ്ഞാറന്‍ കടലോരത്താണ് പുരാണപ്രസിദ്ധമായ ദ്വാരകാനഗരിയുണ്ടായിരുന്നത്. ജരാസന്ധന്റെ നിരന്തര ആക്രണങ്ങളെ തുടര്‍ന്ന് യാദവരുടെ രക്ഷയ്ക്കായി ഭഗവാന് ശ്രീകൃഷ്ണന് മഥുരയില്‍ നിന്ന് തലസ്ഥാനഗരി ദ്വാരകയിലേക്ക് മാറ്റി. കൃഷ്ണനാമത്തോളം പവിത്രമായിരുന്നു ദ്വാരകാപുരി. കാലാന്തരത്തില്‍ കടലില്‍ മുങ്ങിപ്പോയ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ സമുദ്രപര്യവേഷകര് കണ്ടെടുത്തിരുന്നു.
പ്രഭാസ്: മഥുരയില്‍ നിന്ന് ദ്വാരകയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം ഭഗവാന് വസിച്ചിരുന്നത് പ്രഭാസിലായിരുന്നു. വേരാവല്‍ കടല്‍ത്തീരത്തെ പ്രഭാസിലാണ് വിഖ്യാതമായ സോമനാഥക്ഷേത്രമുള്ളത്. ഭഗവാന് അവതാരലക്ഷ്യം പൂര്‍ത്തിയാക്കി ഭൗതികദേഹമുപേക്ഷിച്ചതും പ്രഭാസില്‍ വച്ചാണെന്ന് വിശ്വസിച്ചു പോരുന്നു.
ഇന്ദ്രകില്: ഹിമാലയന്‍ പര്‍വത നിരകളിലൊന്നാണ് ഇന്ദ്രകില്. രാജ്യം നഷ്ടപ്പെട്ട പാണ്ഡവര്‍ ഹിമാലയത്തിലെത്തി തപസ്സിരുന്നു. അര്ജുനന് തപസ്സനുഷ്ഠിച്ചത് ഇന്ദ്രകിലിലാണ്. വേടനായി വേഷം മാറിയെത്തി ശിവഭഗവാന് അര്‍ജുനനുമായി യുദ്ധം ചെയ്തതും ഇവിടെ വച്ചാണ്. അര്‍ജുനന്റെ യുദ്ധശൗര്യം കണ്ട് സംപ്രീതനായ ശിവന് അര്ജുനന് പാശുപതാസ്ത്രം സമ്മാനിച്ചത് ഇന്ദ്രകിലില് വച്ചായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: