കൊല്ലം: കുണ്ടറയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മേഴ്‌സിക്കുട്ടിയമ്മയുടെ ഭാഗത്ത് നിന്നും വിനയത്തോടെയുള്ള പെരുമാറ്റം ഉണ്ടായില്ലെന്നും അവരുടെ ശൈലി തന്നെയാണ് അവരുടെ തോല്‍വിക്ക് കാരണമെന്നും സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തുന്ന്.
വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ് ജനങ്ങള്‍ക്ക് മുന്നിലെത്തയത് വിനയത്തോടെയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പീരുമേട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള വിലയിരുത്തലില്‍ സ്വയം വിമര്‍ശനവുമുണ്ട്. ഇവിടെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ജാഗ്രതാക്കുറവും സംഘടനാ പരമായ വീഴ്ചകളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎല്‍ ഗീതാ ഗോപി പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
കരുനാഗപ്പള്ളിയിലെ തോല്‍വിയില്‍ സിപിഎമ്മിന് വീഴ്ച പറ്റിയതായും പല ബൂത്തുകളിലും ഉറച്ച വോട്ടുകള്‍ പോലും സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ലെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ചാത്തന്നൂരില്‍ ബിജെപിയ്‌ക്ക് വോട്ടു മറിഞ്ഞെന്നും പറയുന്നുണ്ട്. ഹരിപ്പാടും സിപിഎം വോട്ടുകള്‍ മറിഞ്ഞെന്നും വി.ഡി സതീശന്‍ മത്സരിച്ച പറവൂരില്‍ സിപിഎം പ്രവര്‍ത്തനം സംശയകരമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച മണ്ഡലങ്ങളിലും സിപിഎമ്മില്‍ നിന്നും വേണ്ട സഹകരണമുണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പാലാ, കടുത്തുരുത്തി, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വികള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഈ വിമര്‍ശനം. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലേകന യോഗത്തില്‍ കഴിഞ്ഞ ദിവസം സിപിഐയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: