കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പ്രസംഗത്തിനു പിന്നാലെ പാല ബിഷപ്പിനെതിരേ കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ച് നാര്‍ക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കണ്ടയ്മെന്റ് സോണില്‍ ജാഥ നടത്തിയതിനുമാണ് കേസ്.
അതേസമയം നര്‍കോട്ടിക് ജിഹാദ് പ്രസതാവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ രംഗത്തെത്തി. പാലാ ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമെന്ന് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു.പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ പ്രസ്താവന ഒരു സമുദായത്തിനും എതിരല്ല. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കു വെച്ചത്. അത് തെറ്റായി വ്യാഖാനിച്ച് പിതാവിനെതിരായി നടക്കുന്ന പ്രതിഷേധവും പ്രസ്താവനകളും അപലപനീയമാണെന്നും അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: