ന്യൂയോര്‍ക്ക് : ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ചാംപ്യന്‍. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്. 6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പണ്‍ ജയിക്കുന്നത്.
150-ാം റാങ്കിലായിരുന്ന എമ്മ യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ്. യോഗ്യത റൗണ്ട് കളിച്ച് കിരീടം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യതാരം കൂടിയാണ് എമ്മ. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും താരം നഷ്ടമാക്കിയില്ല.
ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് ബെലിന്‍ഡ ബെന്‍സിസ്, ഗ്രീക്ക് താരം മരിയ സക്കാറി എന്നിവരെയെല്ലാം മറികടന്നാണ് താരം ഫൈനലില്‍ കടന്നത്. മുന്‍ റഷ്യന്‍ താരം മരിയ ഷറപോവയ്ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി എമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: