Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

5.16 കോടിയിലധികം ഡോസ് വാക്സിന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാത്ത കിടക്കുന്നു; കണക്കുകള്‍ പുറത്ത്‌വിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളത്തില സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്സിന്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 04:56 pm IST
in Health

ന്യൂദല്‍ഹി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിന്‍ ഉപയോഗിക്കാത്ത ഇരിപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 72.21 കോടിയിലധികം (72,21,17,085) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. അധികമായി 57  ലക്ഷത്തിലേറെ  (57,56,240) ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും.

ഉപയോഗിക്കാത്ത 5.16 കോടിയിലധികം (5,16,66,835)  വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്.

ഏവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്‌പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

കേരളത്തില സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്സിന്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്.  ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്. ഇതില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോസും വിതരണം ചെയ്യാനായിട്ടില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണം. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വാക്‌സിന്‍ വാങ്ങി നല്കിയത്. 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി ഈടാക്കി 780 രൂപയ്‌ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍  നല്കുന്നതിനാല്‍ സ്വകാര്യആശുപത്രികളില്‍ ആളുകള്‍ കുറവാണ്.

ഇങ്ങനെ കെട്ടിക്കിടക്കുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ നല്കിയ തുക അവര്‍ക്ക് തിരികെ നല്കണം. അതിന് വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന് 115 കോടിയോളം രൂപ ചലഞ്ചിലൂടെ ലഭിച്ചു എന്നാണ് കണക്ക്. വാക്‌സിന്‍ ചലഞ്ച് എന്ന് പേരില്‍ ഫണ്ട് പിരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിന് പ്രത്യേകം അക്കൗണ്ട് രൂപീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃത്യമായ കണക്കും ലഭ്യമല്ല.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.