ആരോഗ്യ സംരക്ഷണത്തിനുള്ള മികച്ച ഭക്ഷണാണ് ഓട്സ്. നിറയെ പോഷകങ്ങളുള്ള എളുപ്പത്തില്‍ പാകം ചെയ്യാവുന്ന ഉത്തമ ഭക്ഷ്യ വിഭവം. ഓട്സ് ഗ്ലൂറ്റന്‍ രഹിത ധാന്യമാണ്. അതില്‍ പ്രധാന പോഷകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ പോലുള്ള പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.
ഭക്ഷണക്രമത്തില്‍ ഈ ധാന്യം ഉള്‍പ്പെടുത്തിയാല്‍, ശരീരഭാരം നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് കഴിക്കുന്നതിലൂടെ സാധിക്കും. പ്രഭാത ഭക്ഷണത്തിന് നല്ലതാണ് ഓട്സ്. ഭക്ഷണക്രമത്തില്‍ ഓട്സ് കഞ്ഞി, ഓട്സ്മീല്‍ എന്നീ രൂപങ്ങളിലോ, ഇഡ്ഡലി, ചപ്പാത്തി തുടങ്ങിയ രുചികരമായ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാവുന്നതാണ്.
പോഷകമൂല്യത്തിന്റെ കാര്യത്തില്‍ വളരെ സന്തുലിതമാണിത്. കാര്‍ബോഹൈഡ്രേറ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ നല്ല ഉറവിടമാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഓട്സ് ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകളുടെ അളവ് ഉറപ്പാക്കുന്നു. അത് അവനന്ത്രാമൈഡുകള്, പോളിഫെനോളുകള്‍, ഫെറൂലിക് ആസിഡ് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: