ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസിന് നേരെ ഭീകരര്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് ഒരു പൊലീസ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിൽ ഉച്ചയോടെയായിരുന്നു സംഭവം. പ്രൊബേഷനിലുള്ള സബ് ഇന്‍സ്പെക്ടര്‍ അര്‍ഷിദ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.
പഴയ ശ്രീനഗറിലെ നഗരമായ ഖന്യാർ മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകര സംഘം പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അർഷാദിനെ ഷൗറയിലെ ഷേറി കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭീകരർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
അതേസമയം രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. രാവിലെ ജില്ലയിലെ ബോർട്ടെ ഗ്രാമത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാസേന. ഇതിനിടെ ഭീകരർ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും റിപ്പോർട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: