തിരുവനന്തപുരം: ആഗ്രയില്‍ നിന്നും സ്വര്‍ണ ജയന്തി എക്സ്പ്രസില്‍ കായംകുളത്തേയ്ക്ക് വരുകയായിരുന്ന അമ്മയേയും മകളേയും മയക്കുമരുന്ന് പ്രയോഗിച്ച ശേഷം ആഭരണങ്ങളും മൊബൈലുകളും കവര്‍ച്ച ചെയ്തു. ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മിയും മകള്‍ അഞ്ജലിയുമാണ് കവര്‍ച്ചയ്ക്ക് ഇരയായത്.
മോഷണം നടത്തിയ ആളുടെ ചിത്രം പുറത്തുവിട്ടു. അക്സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണന്നാണ് നിഗമനം.അക്സറിനെതിരെ സമാന കേസുകള്‍ നേരത്തെയും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിജയലക്ഷ്മിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലേയ്ക്ക് വരുകയായിരുന്നു ഇരുവരും. ഈറോട് എത്തിയപ്പോള്‍ ഉറങ്ങാന്‍ കിടന്ന ഇരുവരുടേയും മുഖത്ത് മയക്കുമരുന്ന് പ്രയോഗിക്കുകയായിരുന്നു. പുലര്‍ച്ചെ ബോധം തെളിഞ്ഞപ്പോഴേയ്ക്കും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു വസ്തുവകകള്‍ മോഷണംപോയ കാര്യം ശ്രദ്ധിക്കുന്നത്. സഹോദരിയുടെ മകള്‍ക്ക് സമ്മാനമായി നല്കാന് കരുതിയിരുന്ന സ്വര്‍ണാഭരങ്ങളും ധരിച്ചിരുന്ന ആഭരണങ്ങളും ഇരുവരുടെ ഫോണുകളുമാണ് നഷ്ടപ്പെട്ടത്.
പോലീസില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇരുവരേയും ചികിത്സയ്ക്കായി തൈക്കാട് ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ പരിശോധനയ്ക്കായി ജനറല്‍ ഹോസ്പിറ്റിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: