ന്യൂദല്‍ഹി : കരിപ്പൂര്‍ വിമാനത്താവളത്തിലെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ അപായ മുന്നറിയിപ്പുകള്‍ കുറവാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളില്ല. റണ്‍വേ വികസനം അടിയന്തിരമായി നടത്തണമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. കരിപ്പൂര്‍ വിമാന അപകടത്തിന് പിന്നില്‍ പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടുകൂടി പുറത്തുവന്നത്.
എയര്‍പോര്‍ട്ട് റണ്‍വേയില്‍ അപായ മുന്നറിയിപ്പുകള്‍ കുറവാണ്. എയര്‍പോര്‍ട്ടിലെ സ്ഥലപരിമതി രക്ഷാ പ്രവര്‍ത്തനത്തിനായുള്ള വാഹനങ്ങള്‍ക്ക് ഉള്ളിലേക്ക് കടക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു. അടിയന്തിര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി റണ്‍വേയിലേക്ക് എത്തുന്നതിനായി പുറത്ത് നിന്നുള്ള റോഡിന്റെ വിസ്തൃതി കൂട്ടണം.
എയര്‍പോര്‍ട്ട് മെഡിക്കല്‍ സംഘത്തിന് അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നല്‍കേണ്ടതുണ്ട്. മോക്ഡ്രില്ലിന്റെ അഭാവം അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ തിരിച്ചടിയായി. തകര്‍ന്ന കോക്പിറ്റില്‍ നിന്ന് പൈലറ്റുമാരെ പുറത്തെത്തിക്കുന്നതില്‍ കാലതാമസമുണ്ടാക്കാനും കാരണമായി.
മംഗലാപുരം അപകടത്തിന്റെ വെളിച്ചത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍യിരുന്നെങ്കിലും ഇതൊന്നും കരിപ്പൂരില്‍ നടപ്പാക്കിയിരുന്നില്ല. ദുരന്തത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. അടിയന്തര സാഹചര്യത്തെ നേരിടുന്നതില്‍ രക്ഷാദൗത്യ സംഘത്തിന് പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ട്. അപകടശേഷം വിമാനം താഴെയിറക്കിയത് റണ്‍വേയുടെ പകുതിയും കഴിഞ്ഞാണ്. റണ്‍വേയില്‍ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അമിത വേഗത്തില്‍ മുന്പോട്ട് പോയി. ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായിയെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: