തിരുവനന്തപുരം: സിപിഎമ്മിനെതിരെ തുറന്നടിച്ച് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളിയിലെ പരാജയപ്പെട്ടത് സിപിഎമ്മിന്റെ വീഴ്ച കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍ഗോഡ് അടക്കമുള്ള മണ്ഡലങ്ങളില്‍ കണ്വെന്ഷന് ചേരാന്‍ പോലും സിപിഎം ഉത്സാഹം കാണിച്ചില്ല. ഹരിപ്പാട് ഇടത് വോട്ടുകള്‍ ചെന്നിത്തലയ്ക്ക് അനുകൂലമായി ഒഴുകിയെന്നും റിപ്പോര്‍ട്ടില്‍ സിപിഐ തുറന്നടിച്ചു.
ഏറനാട്, വേങ്ങര, അങ്കമാലി മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് ഒരു ഏകോപനവുമുണ്ടായില്ല. തൃക്കരിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൂടിയത്. സിപിഎം വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രചാരണങ്ങളില്‍ കൂടെ കൂട്ടിയില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.
യുഡിഎഫ് ദുര്‍ബലമായെങ്കിലും അതിനനുസരിച്ചുള്ള വോട്ട് വിഹിതം എല്‍ഡിഎഫിന് ലഭിച്ചില്ല. പാര്‍ട്ടി രണ്ട് സീറ്റില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇത് സംബന്ധിച്ച് ഫില്‍ വന്നെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്നും കാനം പറഞ്ഞു.
സഹ. ബാങ്കുകളില്‍ ഇ ഡി അന്വേഷണം വേണ്ട. സഹകരണം, കൃഷി തുടങ്ങിയവ സംസ്ഥാന വിഷയമാണ്. അതില്‍ കേന്ദ്രം ഇടപെടേണ്ട. പാഠ്യപദ്ധതി വിവാദത്തില്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ വായിക്കണ്ടാ എന്ന് പറയാന്‍ പറ്റില്ല. പുസ്തകങ്ങളെ സംബന്ധിച്ച് ശരിയും തെറ്റും ഉണ്ടാകും. വായിച്ചാല്‍ മാത്രമെ അത് സംബന്ധിച്ച് എന്താണെന്ന് അറിയാന്‍ സാധിക്കൂ. കേരളത്തില്‍ മാത്രമല്ല ജെഎന്‍യുവിലും ഇത്തരത്തില്‍ വിഷയങ്ങളുണ്ട്. ല്‍ വിഭാഗമാണ്, കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: