കോഴിക്കോട്: കൊല്ലത്തെ യുവതി കൂട്ടബലാത്സംഗത്തിനിരയായ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ ഒരു മാസത്തിനുള്ളില്‍ താമസിച്ചത് 100 ഓളം പേര്‍. ഇതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
ചേവരമ്പലം രാരുക്കിട്ടി ഫ്‌ളാറ്റിലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ്, അജ്‌നാസ്, ഫഹദ് എന്നിവരാണ് പ്രതികള്‍. ടിക് ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്ച കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും കൂട്ടുപ്രതി ഫഹദും കൂടി കാറില്‍ കയറ്റി ഫ്‌ളാറ്റിലെത്തിക്കുകയും അജ്‌നാസ് യുവതിയെ ശാരീരികമായി പീഢിപ്പിക്കുകയുമായിരുന്നു. പിന്നീട് തൊട്ടടുത്ത മുറിയില്‍ കാത്തിരുന്ന മൂന്നും നാലും പ്രതികളെ മുറിയിലേക്ക് വിളിച്ചു വരുത്തിയ യുവതിക്ക് ബലമായി മദ്യവും ലഹരിവസ്തുക്കളും നല്‍കി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
യുവതിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. മെഡിക്കല്‍ കോളെജിലെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. പ്രതികളെ പിന്നീട് കക്കയം വനമേഖലയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. പൊലീസിന് ആക്രമിച്ച് പ്രതികള്‍ ഉള്‍വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഒടുവില്‍ സാഹസികമായാണ് പ്രതികളെ പിടികൂടിയത്.
ഈ കേസിലെ പ്രതികളെ ശനിയാഴ്ച അറസ്റ്റ് ചെയ്ത രണ്ട് കൂട്ടുപ്രതികളോടൊപ്പം പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. ഫ്‌ളാറ്റ് പൂട്ടണമെന്ന ആവശ്യമുയര്‍ത്തി പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ പ്രതികളെ വളഞ്ഞു. പിന്നീട് പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ മോചിപ്പിച്ചത്. ഫ്‌ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത തിരിച്ചറിഞ്ഞ പൊലീസ് ഫ്‌ളാറ്റ് അടച്ചുപൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക