തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതില്‍ രണ്ട് സാമ്പിളുകള്‍ എന്‍.ഐ.വി. പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. അതേസമയം സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
നിപ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ യോഗം ചേര്‍ന്നു. നിപ നിയന്ത്രണങ്ങളുടെ പൊതുവിലയിരുത്തലുകള്‍ യോഗത്തില്‍ നടത്തി. നിയന്ത്രണങ്ങളും ജാഗ്രതയും ശക്തമായി തുടരും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും നടത്തേണ്ടതുണ്ടെന്നും തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാരുടെ ബോധവത്കരണ വീഡിയോ സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: