ആലപ്പുഴ: നൂറനാട്പടനിലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ക്രമക്കേടുമായി ബന്ധപ്പെട്ട്ആലപ്പുഴ സിപിഎമ്മില്‍ അച്ചടക്ക നടപടി. മുന്‍മന്ത്രി ജി. സുധാകരന്റെ വിശ്വസ്തനും തിരുവിതാംകൂര്‍ ദേവസ്വംബോര്ഡ്മുന് അംഗവുമായ കെ. രാഘവനെയാണ്തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറിയേറ്റില്നിന്ന്ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.
ചാരുംമൂട് മുന്‍ ഏരിയ സെക്രട്ടറിയും സ്കൂള്‍ മാനേജരുമായിരുന്ന മനോഹരനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ഏരിയ കമ്മിറ്റിയിൽ നിന്ന്ജി. രഘുവിനെയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാനസെക്രട്ടറി എ. വിജരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലസെക്രട്ടറിയേറ്റിലും ജില്ലകമ്മിറ്റിയിലുമാണ് നേതാക്കള്‍ക്കെതിരായ നടപടി അംഗീകരിച്ചത്.
വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന സ്കൂളിലെ നിയമനുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയ സാഹചര്യത്തിലാണ്നടപടി. സംഭവത്തില്‍ അന്വേഷണം നേരത്തെ മന്ദഗതിയിലായിരുന്നുവെങ്കിലും ജി. സുധാകരനെതിരെ ആരോപണവും അന്വേഷണവും ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കിയത്. ഇതേവിഷയത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏരിയകമ്മിറ്റി സെക്രട്ടറിയായിരുന്നഎന്. രാമകൃഷ്ണന്നായര്ക്കെതിരെയും സിപിഎം നടപടിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: