ന്യൂദല്‍ഹി: ഇസ്ലാമിക തീവ്രവാദികള്‍ താലിബാന്റെ വിജയം ലോകമെമ്പാടും ആഘോഷമാക്കുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എം 15. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ബ്രിട്ടനെ ആക്രമിക്കാന്‍ തീവ്രാവാദികള്‍ പദ്ധതിയിട്ടത് 31 തവണയെന്ന് രഹസ്യാന്വേഷണ ഏജന്‍സി വെളിപ്പെടുത്തി.
ഈ പദ്ധതികളെല്ലാം തന്നെ തകര്‍ക്കാന്‍ കഴിഞ്ഞെന്നു എം 15 വക്താക്കള്‍ പറഞ്ഞു. ഭീതിദമായ കാര്യം ഇതില്‍ ആറ് പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത് കൊവിഡ് പ്രതിസന്ധി ഘട്ടത്തിലായിരുന്നു എന്നതാണ്. എന്നാല്‍, ശാശ്വതമായി തീവ്രവാദി ഗ്രൂപ്പുകളെ ഇല്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വീണ്ടും ഒത്തുചേരാന്‍ ഇടയുണ്ടെന്നും എം 15 മേധാവി കെന്‍ മെക്കലം മുന്നറിയിപ്പ് നല്‍കുന്നു.
കൂടുതല്‍ ആധുനികമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാനായിരിക്കും ഇനിയുള്ള അവരുടെ ശ്രമം. ഏതു നിമിഷവും ബ്രിട്ടന് നേരെ അമേരിക്കയില്‍ നടന്ന 9/11 ആക്രമണത്തിന് സമാനമായ രീതിയിലൊരു ആക്രമണം പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനില്‍ താലിബാന്റെ തിരിച്ചു വരവ് തീവ്രവാദികള്‍ക്ക് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.
പോലീസ് തകര്‍ത്ത ഭീകരാക്രമണ പദ്ധതികളില്‍ രണ്ടെണ്ണം നടന്നത് കഴിഞ്ഞ രണ്ട് ആഴ്‌ച്ചകളിലായിട്ടായിരുന്നു എന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: