തിരുവനന്തപുരം : വൈവിധ്യങ്ങളാണ് ഇന്ത്യയുടെ കരുത്ത്. പഠന വിഷയങ്ങളില്‍ എല്ലാ ആശയങ്ങളും ഉള്‍പ്പെടുത്തണമെന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ്സിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വ്യത്യസ്ത വിചാരധാര പഠിപ്പിക്കുന്നതില്‍ തെറ്റില്ല. വിദ്യാര്‍ത്ഥികള്‍ പഠിച്ച ശേഷം സംവാദങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിരവധി വിരുദ്ധ ചിന്താധാരകള്‍ പഠിക്കുന്നതിലൂടേയും സംവദിക്കുന്നതിലൂടേയും മാത്രമേ മികച്ച വിദ്യാര്‍ത്ഥികളും പൗരന്മാരും സൃഷ്ടിക്കപ്പെടുകയുള്ളൂ.
ഇന്ത്യ എന്നും വൈവിധ്യങ്ങളുടെ നാടാണെന്നും അത് ശീലിച്ചത് പുരാതന കാലം മുതല്‍ പ്രകൃതിയെ പഠിച്ചും നിരീക്ഷിച്ചുമാണെന്നത് മറക്കരുത്. അതേസമയം ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ സമൂഹത്തില്‍ കടുത്ത വിദ്വേഷം വളര്‍ത്തില്ലേ എന്ന ചോദ്യത്തിന് ആദ്യം എല്ലാവരും പുസ്തകങ്ങള്‍ വായിച്ച ശേഷം വിമര്‍ശിക്കുന്നതാണ് നല്ലത്.
താന്‍ സംസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ തനിക്ക് ബോദ്ധ്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതില്‍ മടിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സിലബസ്സിനെതിരെ ചില സംഘടനകള്‍ രംഗത്ത് എത്തിയെങ്കിലും ഇതില്‍ അപാകതകള്‍ ഒന്നുമില്ലെന്നാണ് വൈസ്ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് മറുപടി നല്‍കിയത്. രാജ്യത്തെ യൂണിവേഴ്സിറ്റികളില്‍ പ്രശസ്തരായ പല നേതാക്കളെ കുറിച്ചുള്ള വിവിധ ഗ്രന്ഥങ്ങള്‍ കോഴ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സവര്‍ക്കറും ഗോള്‍വള്‍ക്കറും സിലബസ്സില്‍ വന്നതില്‍ അപാകതയില്ല. പുസ്തകങ്ങളുടെ പേരിനൊപ്പം വിശദമായ വിവരണം കൂടി നല്‍കണമായിരുന്നുവെന്നാണ് വൈസ്ചാന്‍സലര്‍ പ്രതികരിച്ചത്. സിലബസ് സംബന്ധിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള രണ്ട് പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: