ന്യൂദല്‍ഹി : സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തെ അനുമസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ സംസ്‌കാരത്തിന്റെ സവിശേതയാണ് 1893ലെ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്നില്‍ തുറന്ന് പ്രദര്‍ശിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചിക്കാഗോ പ്രസംഗത്തിലൂടെ അദ്ദേഹത്തിന് ലോകത്തെ ഒന്നിപ്പിക്കാനുള്ള വിശാലവും ഐശ്വര്യലും നിറഞ്ഞ കരുത്തുണ്ടായി. ലോകത്തിന് അറിവിന്റെ വെളിച്ചം പകരുന്നതായിരുന്നു അതെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
സമൂഹ്യപരിഷ്‌കര്‍ത്താവ് വിനോബാ ഭാവേയുടെ ജന്മദിനം കൂടിയായ ഇന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അദ്ദേഹത്തേയും അനുസ്മരിച്ചു. ഭൂദാനത്തിലൂടെ ഇന്ത്യന്‍ സമൂഹത്തിന് സേവനത്തിന്റെ പാത തുറന്ന മഹാവ്യക്തിത്വമായിരുന്നു വിനോബാ ഭാവേ. 1895ല്‍ ജനിച്ച വിനോബാ ഭാവേയുടെ 126-ാം ജന്മവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ സേവന മാതൃക താരതമ്യം ചെയ്യാനാകാത്ത വിധം വിശാലമായിരുന്നു.
താങ്കളെ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്ന് എനിക്കറിയില്ല. താങ്കളുടെ കരുണയും, സ്വഭാവ നൈര്‍മ്മല്യതയും, ആത്മപരിശോധനാ ക്ഷമതയും എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ ഔന്നത്യത്തെ അളക്കാന്‍ മാത്രം ഞാനാളല്ലെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: