കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകള്‍ കാറിടിച്ച് മരിച്ചു. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗതയില്‍ വന്ന കാര്‍ സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പഴങ്ങനാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സ്ത്രീകളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. ഡോ. സ്വപ്നയാണ് മരിച്ചത്.
ഹൃദയാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: