ലഖ്നൗ: പള്ളി പൊളിച്ചെന്ന് വ്യാജപ്രചരണം നടത്തിയതിന് എഐഎംഐഎം മേധാവി അസാദുദ്ദീന്‍ ഒവൈസിക്കെതിരേ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. കത്ര ചന്ദനയില്‍ വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ഒവൈസിയുടെ പ്രകോപനം. നൂറ് വര്‍ഷം പഴക്കമുള്ള രാംസനേഹിഘട്ട് പള്ളി യുപി സര്‍ക്കാര്‍ ഭരണകൂടം പൊളിച്ചുമാറ്റിയെന്നായിരുന്നു പ്രസംഗം.
റാലിക്കുശേഷം ബരാബങ്കി സിറ്റി പോലീസ് ഒവൈസിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. സാമുദായികസൗഹാര്‍ദ്ദം നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരിലും റാലിയില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെയും പേരിലാണ് കെസെടുത്തതെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും എതിരേ ഒവൈസി അസഭ്യം പറഞ്ഞു. അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങള്‍ നടത്തി, എസ്പി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: