കാബൂള്‍: ഓള് റൗണ്ടര്‍ മുഹമ്മദ് നബിയെ ടി 20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. റഷീദ് ഖാന് നായകസ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നബിയെ ക്യാപ്റ്റനാക്കിയത്്ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തന്നോട് കൂടിയാലോചിച്ചില്ലെന്ന് ആരോപിച്ചാണ് റഷീദ് ഖാന് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചത്.
ടി 20 ലോകകപ്പ് യുഎഇയില്‍ ഒക്ടോബര്‍ പതിനേഴിന് ആരംഭിക്കും. 25 നാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: